ശരീരത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. പ്രോട്ടീന്റെ കുറവ് പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പ്രോട്ടീന്‍ കുറവുള്ള ആളുകള്‍ക്ക് പെട്ടെന്ന് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. കാരണം ഈ പ്രോട്ടീന്‍ പേശികള്‍, ചര്‍മ്മം, ഹോര്‍മോണുകള്‍ മുതലായവയ്ക്ക് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ്. എന്നാല്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അത് കൃത്യമായി മനസിലാക്കി വേണ്ട രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
ഫാറ്റി ലിവര്‍
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം പ്രോട്ടീനിന്റെ കുറവ് മൂലം ഉണ്ടാകാറുണ്ട്. ഗട്ട് മൈക്രോബയോം, മൈറ്റോകോണ്‍ഡ്രിയ, പെറോക്‌സിസോമല്‍ സെല്ലുകള്‍ എന്നിവയിലെ മാറ്റങ്ങളായിരിക്കാം ഇതിന് കാരണമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പക്ഷെ ഇതില്‍ കൃത്യമായ തെളിവുകളോ വാദങ്ങളെ ഇതുവരെ ഉണ്ടായിട്ടില്ല. കാരണം, ലിപ്പോപ്രോട്ടീനുകള്‍ എന്നറിയപ്പെടുന്ന കൊഴുപ്പ് വഹിക്കുന്ന പ്രോട്ടീനുകളുടെ ദുര്‍ബലമായ സെറ്റ് ഉത്പാദിപ്പിക്കാന്‍ അവയ്ക്ക് കഴിയും. വിട്ടുമാറാത്ത ക്ഷീണം, വിശപ്പില്ലായ്മ, കാലുകളിലും കണങ്കാലുകളിലും നീര്‍വീക്കം, ഇടയ്ക്കിടെയുള്ള ഛര്‍ദ്ദി അല്ലെങ്കില്‍ ഓക്കാനം, വയറുവേദന എന്നിവ ഈ ഫാറ്റി ലിവര്‍ രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്.
എഡിമ അല്ലെങ്കില്‍ വീക്കം
എഡെമ എന്നത് പ്രത്യേകമായി വീക്കത്തെ സൂചിപ്പിക്കുന്ന ഒരു പദമാണ്. ശരീരഭാഗങ്ങളിലെ വീക്കം രക്തക്കുഴലുകളില്‍ നിന്ന് അടുത്തുള്ള ടിഷ്യൂകളിലേക്ക് ദ്രാവകം ഒഴുകുന്നതിന് കാരണമാകുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ഇത് ബാധിക്കാം. പ്രോട്ടീന്റെ കുറവ് മൂലമാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. ശ്വാസതടസ്സം, നടക്കാന്‍ ബുദ്ധിമുട്ട്, വീക്കമുള്ള ഭാഗങ്ങളില്‍ വേദന എന്നിവയെല്ലാം ഇത് മൂലമുണ്ടാകുന്ന ലക്ഷണങ്ങളാണ്.
പേശികളുടെ ബലഹീനത
ശരീരത്തിലെ ഏറ്റവും വലിയ പ്രോട്ടീന്‍ സംരക്ഷണം കേന്ദ്രം പേശികളിലാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടാകുമ്പോള്‍, ശരീരം ടിഷ്യൂകള്‍ക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പ്രോട്ടീന്‍ എല്ലിന്റെ പേശികളില്‍ നിന്ന് എടുക്കുന്നു. ഇത് പ്രോട്ടീന്റെ കുറവിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു. 65 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് കൂടുതലായി ഈ പ്രശ്‌നം കണ്ടുവരുന്നത്. ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ദൈനംദിന ഉപഭോഗം ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
അണുബാധ ഉണ്ടാകാം
പ്രോട്ടീന്‍ കുറവുള്ള ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവാണ്. ദിവസവും പ്രോട്ടീന്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇത് പല തരത്തിലുള്ള അണുബാധകള്‍ തടയാന്‍ സഹായിക്കുന്നു. അത്‌ലറ്റുകളില്‍ നടത്തിയ പഠനത്തില്‍, പ്രോട്ടീന്‍ കഴിക്കുന്നവരെ അപേക്ഷിച്ച്, പ്രോട്ടീന്‍ കഴിക്കാത്തവര്‍ക്ക് അണുബാധയ്ക്ക് സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. അതുകൊണ്ട്, ദിവസവും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ശരീരത്തില്‍ ഒടിവുകള്‍ ഉണ്ടാകാം
പ്രോട്ടീനിന്റെ അപര്യാപ്തത ഉള്ളവര്‍ക്ക് പെട്ടെന്ന് ഒടിവുകള്‍ സംഭവിക്കാം. പ്രോട്ടീന്റെ കുറവ് എല്ലുകളെ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. ഇത് മൂലം ഒടിവിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 2021ല്‍ നടത്തിയ ഒരു പഠനത്തില്‍ പ്രോട്ടീന്‍ കുറവുള്ളവരേക്കാള്‍ പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുന്ന ആളുകള്‍ക്ക് ഒടിവുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ ഇതില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമായിട്ടുണ്ട്.