KeralaNEWS

കോവിഡ് ക്ലെയിം നിരസിച്ചു; ഇന്‍ഷുറന്‍സ് കമ്പനി 2.85 ലക്ഷം നല്‍കണമെന്ന് ഉത്തരവ്

കൊച്ചി: കോവിഡ് ബാധിച്ച് 72 മണിക്കൂറില്‍ കൂടുതല്‍ ആശുപത്രിയില്‍ കിടക്കേണ്ടിവന്നിട്ടും ഇന്‍ഷുറന്‍സ് തുക നിരസിച്ച ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരന് രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. അങ്കമാലി സ്വദേശി ജി എം ജോജോയുടെ പരാതിയിലാണ് ഉത്തരവ്.

പരാതിക്കാരനും കുടുംബവും പത്തുവര്‍ഷമായി ആരോഗ്യ ഇന്‍ഷുറന്‍സും 2020ല്‍ കൊറോണ രക്ഷക് പോളിസിയും എടുത്തവരാണ്. കോവിഡ് ബാധിച്ച് 72 മണിക്കൂര്‍ ആശുപത്രിയില്‍ കിടന്നാല്‍ രണ്ടരലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. 2021 ഏപ്രിലില്‍ ജോജോയും ഭാര്യയും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍, ഇവര്‍ നല്‍കിയ അപേക്ഷ സാങ്കേതികകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനി നിരാകരിച്ചു.

Signature-ad

ഇതോടെ ജോജോയും ഭാര്യയും ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന് പരാതി നല്‍കി. ഭാര്യക്ക് രണ്ടരലക്ഷം രൂപ ഓംബുഡ്‌സ്മാന്‍ അനുവദിച്ചെങ്കിലും ജോജോയ്ക്ക് നിരാകരിച്ചു. എന്നാല്‍, ജോജോയ്ക്കും കമ്പനി വാഗ്ദാനംചെയ്ത ഇന്‍ഷുറന്‍സ് തുകയ്ക്ക് അവകാശമുണ്ടെന്ന് ഡി ബി ബിനു പ്രസിഡന്റും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം വിധിക്കുകയായിരുന്നു.

 

Back to top button
error: