കോഴിക്കോട്: കൂടോത്ര വിവാദത്തില്‍ നേതാക്കന്മാര്ക്കെതിരേ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ്. പണിയെടുക്കാതെ കൂടോത്രം ചെയ്താല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും ഇത്തരക്കാര്‍ പാര്‍ട്ടിക്കാര്‍ക്ക് നാണക്കേടാണെന്നും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി പറഞ്ഞു. ഇത് 21-ാം നൂറ്റാണ്ടാണെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്റെ പാര്‍ട്ടിയാണ് ഇതെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടോത്രം വെക്കാന്‍ എടുക്കുന്ന പണിയുടെ പകുതി പാര്‍ട്ടിയില്‍ എടുത്താലേ നല്ല നേതാവാകൂ എന്ന് പറഞ്ഞ അബിന്‍ വര്‍ക്കി, പണിയെടുക്കാതെ കൂടോത്രം വെച്ചാലൊന്നും പാര്‍ട്ടി ഉണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇത് 21-ാം നൂറ്റാണ്ട് ആണെന്നും 2024 ആണെന്നും കൂടോത്രക്കാര് ഓര്‍ക്കണം. സയന്റിഫിക് ടെമ്പര്‍ എന്ന വാക്ക് പ്രതിഫലിപ്പിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ പാര്‍ട്ടിയാണ് ഇത്. കൂടോത്രം വരുമാനമാര്‍ഗമാക്കിയവരും മറ്റുള്ളവരെ നശിപ്പിക്കാന്‍ ഇറങ്ങിയവരുമായ വ്യക്തികള്‍ ഇതൊന്ന് മനസിലാക്കി വെക്കണം. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്‍ട്ടി ഉണ്ടാകൂ. പണിയെടുത്താലെ നിങ്ങള്‍ നേതാവാകൂ- അബിന്‍ വര്‍ക്കി പറഞ്ഞു.