LIFETRENDING

‘ജോസഫ്” ഇനി തെലുങ്കിലേക്ക്

ജോജു ജോർജിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. സാമ്പത്തികമായി വിജയം നേടുന്നതിനൊപ്പം ജോസഫ് നിരൂപക പ്രീതി സമ്പാദിക്കുകയും ചെയ്തു. ഷാഹി കബീർ തിരക്കഥയെഴുതിയ ചിത്രം ഒരു പൊലീസുകാരന്റെ വ്യക്തിജീവിതവും അതിലൂടെ അയാൾ ചെന്നുപെടുന്ന അന്വേഷണങ്ങളുമാണ് കഥ. ജോജു ജോര്‍ജെന്ന താരത്തിന്റെ കരിയറിലെ നാഴികകല്ലായി ജോസഫിനെ വിശേഷിപ്പിക്കാം. ജോസഫിലൂടെ നിരവധി അംഗീകാരങ്ങള്‍ നേടാനും മുൻനിര നായകന്മാരുടെ നിരയിലേക്ക് ജോജുവിന് ഉയരാനും സാധിച്ചു.


പല ഭാഷകളിലേക്കും ജോസഫിന്റെ റീമേക്ക് റൈറ്റ്സുകൾ വിറ്റുപോയിരുന്നു. ആര്‍.കെ സുരേഷിനെ നായകനാക്കി എം പത്മകുമാർ തന്നെയാണ് ”വിചിത്രൻ” എന്ന പേരിൽ ജോസഫിന്റെ തമിഴ് റീമേക്ക് അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും ട്രെയിലറിനു വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.

ഇപ്പോഴിതാ ജോസഫിന്റെ തെലുഗു റീമേക്ക് ആയ ശേഖറും പ്രഖ്യാപിച്ചിരിക്കുകയാണ്. Dr.രാജശേഖര്‍ നായകനാകുന്ന ശേഖർ സംവിധാനം ചെയ്യുന്നത് ലളിത് ആണ്. Dr. രാജശേഖറിന്റെ 91-മത് ചിത്രമാണ് ശേഖർ. മല്ലികാർജുൻ നരകാണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ശേഖറിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും.

Back to top button
error: