KeralaNEWS

തുടര്‍ച്ചയായ ആനുകൂല്യ നിഷേധം ജീവനക്കാരന്റെ കുടുംബ ബഡ്ജറ്റ് തകര്‍ത്തു; ‘പ്രതിഷേധാഗ്‌നി’യുമായി എന്‍.ജി.ഒ അസോ.

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കാതെയും 19 % ക്ഷാമബത്ത , ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജീവനക്കാരുടെ കുടുംബ ബഡ്ജറ്റ് സര്‍ക്കാര്‍ തകര്‍ത്തെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു. പങ്കാളിത്ത പെന്‍ഷന്‍, ജീവാനന്ദം പദ്ധതികള്‍ ഉപേക്ഷിക്കണമെന്നും മെഡിസെപ്പ് ജീവനക്കാര്‍ക്ക് ഗുണകരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആശ്രിത നിയമന പദ്ധതി അടിമറിക്കുവാനും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള ജീവനക്കാരന്റെ അവകാശം നിഷേധിക്കുവാനുള്ള തീരുമാനത്തെയും ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശമ്പള പരിഷ്‌ക്കരണ ദിനത്തോടനുബന്ധിച്ച് കോട്ടയം താലൂക്ക് ഓഫീസിന് മുമ്പില്‍ കേരള എന്‍ ജി ഒ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധാഗ്‌നി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

ടൗണ്‍ ബ്രാഞ്ച് പ്രസിഡന്റ് സജിമോന്‍. സി.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ജി രാധാകൃഷ്ണന്‍, കണ്ണന്‍ ആന്‍ഡ്രൂസ്, ഇ.എസ് അനില്‍കുമാര്‍, ഷാജിമോന്‍ പി.എസ്, ടി.കെ അജയന്‍ ജില്ലാ ഭാരവാഹികളായ ജെ ജോബിന്‍സണ്‍, ജോഷി മാത്യു, ബിജു ആര്‍, സ്മിത ദേവകി, ബിജുമോന്‍ പി.ബി, ജയകുമാര്‍ കെ.എസ്, ബിന്ദു എസ്, ഷാഹുല്‍ ഹമീദ്, സതീഷ് വാര്യത്ത് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: