ബംഗളൂരു: ഗാര്‍ഹികപീഡനം സംബന്ധിച്ച് പരാതി നല്‍കാനെത്തിയ യുവതിയെ എസ്പി ഓഫീസിനു പുറത്ത് കുത്തിക്കൊന്ന് ഹഡ് കോണ്‍സ്റ്റബിള്‍. കര്‍ണാടകയിലെ ഹാസന് ജില്ലയിലാണ് സംഭവം. ഗാര്‍ഹിക പീഡന പരാതി രജിസ്റ്റര്‍ ചെയ്യാന്‍ എസ്പി ഓഫീസ് വളപ്പില്‍ എത്തിയ മംമ്ത(37)യെന്ന യുവതിയെ ഭര്‍ത്താവ് ലോക്നാഥ് (40) കുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
17 വര്‍ഷം മുന്‍പു വിവാഹിതരായ ദമ്പതികള്‍ക്കു 2 കുട്ടികളുണ്ട്. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് എസ്പിയോടു പരാതിപ്പെടാനെത്തിയതായിരുന്നു മമത. ഭാര്യയോട് ദേഷ്യപ്പെട്ട ലോക്നാഥ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് നിലത്ത് വീണുകിടന്ന മംമ്തയെ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒരാഴ്ച മുമ്പ് ദമ്പതികള്‍ വഴക്കിട്ടിരുന്നുവെന്നും അന്നുമുതല്‍ ഇരുവരും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്നുവെന്നാണ് അയല്‍ക്കാരും ബന്ധുക്കളും പറയുന്നത്.
ഭാര്യയെ കുത്തിയശേഷം ഒളിവില്‍പ്പോയ ലോക്നാഥിനെ പൊലീസ് കണ്ടെത്തി ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. മംമ്തയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.