മലയാളസിനിമയിൽ നീണ്ട 30 വർഷത്തെ ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തികളാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹന്‍ലാലിന്റെ സന്തത സഹചാരിയെന്നും സഹോദര തുല്യനെന്നും ആന്റണി പെരുമ്പാവൂരിനെ വിശേഷിപ്പിക്കാം. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്യാണ വീഡിയോയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായ രീതിയിൽ ആയിരുന്നു കല്യാണ നിശ്ചയം നടത്തിയിരുന്നതെങ്കിൽ കല്യാണം താരനിബിഡമായ വലിയ ആഘോഷമായിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിയറ പ്രവർത്തകരും കല്യാണത്തിന് പങ്കെടുത്തു. കല്യാണത്തിന് എത്തിയവരിൽ ഭൂരിഭാഗവും ധരിച്ചിരുന്നത് കറുപ്പ് കളർ വസ്ത്രം ആയിരുന്നുവെന്നതും പ്രത്യേകതയായി എടുത്തുപറയണം.
ആന്റണി പെരുമ്പാവൂർ തനിക്ക് സ്വന്തം സഹോദരനെ പോലെ ആണെന്നും അതുകൊണ്ട് തന്നെ ഈ കല്യാണം തന്റെ വീട്ടിൽ നടക്കുന്നതുപോലെ തന്നെ തോന്നുന്നു എന്നാണ് മലയാളത്തിന്റെ സ്വന്തം താരം മോഹൻലാൽ വെളിപ്പെടുത്തിയത്. മോഹൻലാൽ തനിക്ക് സ്വന്തം സഹോദരനാണെന്നും അങ്ങനെ നോക്കുമ്പോൾ മോഹൻലാലിന്റെ സഹോദരനായ ആന്റണിയുടെ മകളുടെ കല്യാണം തന്റെ വീട്ടിൽ നടക്കുന്ന കല്യാണം പോലെ തന്നെയാണെന്നാണ് മെഗാ സ്റ്റാർ മമ്മൂട്ടിയും പറഞ്ഞത്. പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിയറ പ്രവര്‍ത്തകരും കല്യാണ രാവിൽ പങ്കെടുത്തു.