ട്രോൾ വീഡിയോ ഹിറ്റാക്കാൻ ബൈക്ക് യാത്രികരെ മനപ്പൂർവ്വം വാഹനം ഇടിപ്പിച്ച യുവാക്കൾക്കെതിരെ നടപടി. മോട്ടോർ വാഹന വകുപ്പ് ആണ് നടപടി ആരംഭിച്ചത്.
വാഹനം ഇടിപ്പിച്ചതിനു ശേഷം യുവാക്കൾ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തിരുന്നു. അഞ്ചു പേരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വാഹനത്തിന്റെ ആർ സി യും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് സംഭവം. മഹാദേവികാട് സ്വദേശികളായ ആകാശ്, ശിവദേവ് എന്നിവർ സഞ്ചരിച്ച ആഡംബര ബൈക്ക് വയോധികൻ സഞ്ചരിച്ച മറ്റൊരു ബൈക്കിലിടിക്കുകയായിരുന്നു. സുജീഷ്, അഖിൽ,ശരത് എന്നിവരടക്കം ബാക്കിയുള്ളവർ ഇവരെ ബൈക്കിൽ പിന്തുടർന്നിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് കായംകുളം സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവാക്കളുടെ ആസൂത്രണം വെളിവായത്.