CrimeNEWS

വളാഞ്ചേരി കൂട്ടബലാത്സംഗം; 3 പ്രതികളും കസ്റ്റഡിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനില്‍ കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍ എന്നിവരെയാണു പൊലീസ് പിടികൂടിയത്. മറ്റു രണ്ടു പ്രതികള്‍ പിടിയിലായതറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജൂണ്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി മൂന്നംഗ സംഘം പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കള്‍ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

Signature-ad

ആരോഗ്യനില മോശമായ യുവതി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരൂര്‍ ഡിവൈഎസ്പി പി.പി.ഷംസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായതിനുശേഷം അറസ്റ്റിലേക്ക് കടക്കുമെന്നു പൊലീസ് അറിയിച്ചു.

Back to top button
error: