എറണാകുളം: കാഞ്ഞിരമറ്റത്ത് സസ്‌പെന്‍ഷനിലായിരുന്ന പ്രധാനധ്യാപിക താക്കോലുകളുമായി കടന്നുകളഞ്ഞതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റിയതായി പരാതി. കാഞ്ഞിരമറ്റം കെ.എം.ജെ. പബ്ലിക്ക് സ്‌കൂളിലെ പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദാണ് കംപ്യൂട്ടര്‍, സയന്‍സ് ലാബുകളുടെയും പ്രിന്‍സിപ്പാള്‍ റൂമിന്റെയും താക്കോലുമായി കടന്നു കളഞ്ഞത്.
വ്യാജരേഖ ചമച്ചാണ് ജോലിയില്‍ പ്രവേശിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കെ.എം.ജെ. പബ്ലിക്ക് സ്‌കൂളിലെ പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെയാണ് ലൗലി താക്കോലുമായി കടന്നു കളഞ്ഞത്.
ഒരു മാസമായിട്ടും താക്കോല്‍ തിരികെ തരാന്‍ അധ്യാപിക തയ്യാറായിട്ടില്ലെന്നാണ് പരാതി. സ്‌കൂളിന്റെ പ്രവര്‍ത്തനം താളം തെറ്റിയതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. സ്‌കൂള്‍ അധികൃതര്‍ മുളന്തുരുത്തി പൊലീസിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.