CrimeNEWS

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ അക്രമം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ അക്രമത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഖലീല്‍ റഹ്‌മാന്‍, മഹേഷ്, അര്‍ജുന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം.

കാസര്‍കോട് ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റിയ അഹമ്മദ് റാഷിദ് എന്ന പ്രതിയാണ് ആക്രമിച്ചത്. കാസര്‍കോട് ജയിലില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് ഇയാളെ കണ്ണൂരിലേക്ക് താല്‍ക്കാലികമായി മാറ്റിയത്. പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ ഉദ്യോഗസ്ഥരെ മുഷ്ടി ചുരുട്ടി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

Signature-ad

 

Back to top button
error: