CrimeNEWS

ഏഴ് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; 2 ആന്ധ്ര സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരം: ഏഴ് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്ര സ്വദേശികള്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരം വിതുര തോട്ടുമുക്കില്‍ ഇന്ന് രാവിലെയാണ് സംഭവം. തോട്ടുമുക്ക് സ്വദേശിയുടെ പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്

ഈശ്വരപ്പ, രേവണ്ണ എന്നിവരെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. സിറ്റൗട്ടിന് സമീപം കളിച്ചിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ മുട്ടിലിഴഞ്ഞാണ് ഇവരെത്തിയത്.

Signature-ad

കുഞ്ഞ് സിറ്റൗട്ടിലെ ഡോറിന് സമീപം ഇരുന്ന് കളിക്കുന്നതിനിടയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ഹാളിലുണ്ടായിരുന്നു.കുട്ടിയുടെ കൈയില്‍ കയറി പിടിച്ചത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പിതാവ് എണീറ്റതോടെ ആന്ധ്ര സ്വദേശി കുഞ്ഞിന്റെ കൈവിട്ട് പിന്നോട്ട് മാറുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ കുട്ടിയുടെ പിതാവും നാട്ടുകാരും തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

Back to top button
error: