കോട്ടയം: ബിഡിജെഎസ് കടലാസ് സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന വക്താവും തൃശൂരിലെ സഹപ്രഭാരിയുമായ ബി രാധാക്യഷ്ണ മേനോന്‍. കോട്ടയത്തും മാവേലിക്കരയിലും ബിജെപി വോട്ടുകള്‍ മാത്രമാണ് ബിഡിജെഎസിന് ലഭിച്ചത്.
പ്രതീക്ഷിച്ച സമുദായ വോട്ടുകള്‍ കിട്ടിയില്ലെന്നു രാധാകൃഷ്ണ മേനോന്‍ മീഡിയവണിനോട് പറഞ്ഞു. പത്തനംതിട്ടയിലും കോട്ടയത്തും സ്ഥാനാര്‍ഥി നിര്‍ണയം തിരിച്ചടിയായെന്ന് പി.സി ജോര്‍ജും തുറന്നടിച്ചു.
സംസ്ഥാനത്ത് എന്‍ഡിഎ വോട്ടു വിഹിതം വര്‍ധിപ്പിച്ചപ്പോഴും തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്നാണ് ബി രാധാകൃഷ്ണ മേനോന്റെ വിമര്‍ശനം. സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവം മാത്രമല്ല ശക്തമായ സംഘടന അടിത്തറയുടെ ബലത്തിലാണ് തൃശൂരിലെ ജയമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ പരമ്പരാഗത ബിജെപി നായര്‍ വോട്ടുകള്‍ ലഭിച്ചില്ലെന്നാണ് ബിഡിജെഎസിന്റെ വിലയിരുത്തല്‍. അതേസമയം, തുഷാറിന് രാജ്യസഭാ സീറ്റ് പ്രതീക്ഷിക്കുന്നതിനാല്‍ ബിജെപിക്ക് എതിരെ പരസ്യ പ്രതികരണത്തിനും സാധ്യതയില്ല.