കാർഷിക രംഗം ആകെ പ്രതിസന്ധിയിലാണ്. പ്രാഥമിക മൂലധനം പോലും ഇല്ലാത്തതിനാൽ കർഷകർ വളരെയേറെ ദുരിതത്തിലും ആണ്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ ” ആട് ബാങ്ക്”
“ഖർഖേഡ ആട് ബാങ്ക്” എന്നാണ് ഈ പുതിയ സംരംഭത്തിന് പേര്. സാങ്വി മോഹാഡി ജില്ലയിൽ ആണ് സംരംഭം തുടങ്ങിയിരിക്കുന്നത്. കൃഷിയിൽ ബിരുദമുള്ള 52 കാരനായ നരേഷ് ദേശ്മുഖ് ആണ് ഈ പരീക്ഷണത്തിന് തുടക്കമിട്ടത്. 2018 ജൂലൈയിലാണ് ആട് ബാങ്ക് നിലവിൽ വന്നത്.
വായ്പ വേണ്ട കർഷകൻ 1200 രൂപ നൽകി ബാങ്കിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് ബാങ്ക് കർഷകന് ഒരാടിനെ നൽകും. 40 മാസങ്ങൾകൊണ്ട് നാല് ആട്ടിൻകുട്ടികളെ തിരിച്ചു കൊടുത്തു കൊണ്ടാണ് കർഷകൻ വായ്പ തിരിച്ചടയ്ക്കേണ്ടത്.
തന്റെ സമ്പാദ്യമായ 40 ലക്ഷം കൊണ്ട് 340 വളർച്ചയുള്ള ആടുകളെ നരേഷ് വാങ്ങി. ഇതാണ് ബാങ്കിന്റെ മൂലധനം. 340 കർഷകർ ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടുണ്ട്. സ്ത്രീകളാണ് ഏറെയും. വായ്പയെടുക്കുന്ന ഓരോ കർഷകനും രണ്ടര ലക്ഷത്തിന്റെ ലാഭമുണ്ടാക്കുന്നുണ്ട് എന്നാണ് നരേഷ് പറയുന്നത്.