KeralaNEWS

കെഎസ്‌യു നേതൃത്വം പരാജയമെന്ന് കെപിസിസി അന്വേഷണ സമിതി

തിരുവനന്തപുരം: സംസ്ഥാന കെഎസ്‌യു നേതൃത്വം പരാജയമാണെന്നും പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് ധാര്‍ഷ്ട്യമെന്നും കെപിസിസി അന്വേഷണസമിതി റിപ്പോര്‍ട്ട്. അന്വേഷണ സമിതിയോട് കെഎസ്‌യു പ്രസിഡന്റ് സഹകരിച്ചില്ല. സംഘടനയില്‍ അടിമുടി മാറ്റം വേണം. നേതൃത്വത്തിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് കൈമാറി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീര്‍, ദലിത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എ.കെ.ശശി എന്നിവരായിരുന്നു അന്വേഷണ സമിതി അംഗങ്ങള്‍.

കെഎസ്യു നേതൃത്വം പരാജയമെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥി വിരുദ്ധ നയങ്ങളെ നേതൃത്വത്തിന് ചെറുക്കാനാകുന്നില്ലെന്നും ക്യാംപിലെ സംഘട്ടനത്തില്‍ ഒരാളുടെ കൈ ഞരമ്പ് അറ്റുപോയെന്നും പറയുന്നു. സംസ്ഥാന ക്യാംപിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് കെപിസിസി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്.

Signature-ad

നെയ്യാര്‍ ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസില്‍ 3 ദിവസമായി നടന്ന ക്യാംപിന്റെ രണ്ടാം ദിവസം രാത്രിയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. പത്തരയോടെ ഡിജെ പാര്‍ട്ടിയുടെ ഭാഗമായി നാടന്‍പാട്ട് നടക്കവേ പ്രവര്‍ത്തകര്‍ നൃത്തം ചെയ്യുന്നതിനിടെയായിരുന്നു വാക്കുതര്‍ക്കം. തുടര്‍ന്ന് ക്യാംപ് അംഗങ്ങള്‍ ചേരിതിരിഞ്ഞു തമ്മിലടിച്ചു. മദ്യപിച്ചിരുന്നതായി ഇരുവിഭാഗവും പരസ്പരം ആരോപിച്ചു. സംഘര്‍ഷത്തില്‍ ചിലര്‍ക്ക് പരുക്കേറ്റിരുന്നു.

 

Back to top button
error: