”മകന് മരിച്ച് കിടക്കുകയായിരുന്നു; യാത്ര പറഞ്ഞ് ഞാന്‍ ഷൂട്ടിംഗിന് പോയി”…
സിനിമാ, സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ശാന്തി വില്യംസ്. അമ്മ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാന്തി തമിഴ് സീരിയല്‍ രംഗത്താണ് കൂടുതല്‍ സജീവമായത്. അന്തരിച്ച ക്യാമറമാന് വില്യംസായിരുന്നു ശാന്തിയുടെ ഭര്‍ത്താവ്. വില്യംസിനെ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും വിവാഹ ജീവിതത്തില്‍ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ചും അഭിമുഖങ്ങളില്‍ ശാന്തി സംസാരിച്ചിട്ടുണ്ട്. അച്ഛന്റെ തീരുമാന പ്രകാരം നിര്‍ബന്ധിച്ച് തന്നെ വിവാഹം ചെയ്യിച്ചതാണെന്നും തനിക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നെന്നും ശാന്തി പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ മകന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി വില്യംസ്. മകന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്ന് ശാന്തി വില്യംസ് പറയുന്നു. 2020 ഒക്ടോബര്‍ 5 ന് എന്റെ മകന് മരിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ എനിക്ക് അസുഖം വന്നു. വെള്ളം കുടിച്ചാല്‍ പോലും ഛര്‍ദ്ദിക്കും. ഞാന്‍ മരിച്ച് പോകുമെന്ന് തോന്നുന്നു, നീ ചേച്ചിമാരെയൊക്കെ നോക്കണം എന്ന് മകനോട് പറഞ്ഞിരുന്നു.
നീ പോകില്ല, ഞാനാണ് പോകുകയെന്ന് അന്നവന് പറഞ്ഞു, തളികയ്ക്ക് മുമ്പില്‍ കുമ്പിടാന്‍ തയ്യാറായില്ല. ഞാന്‍ ദൈവത്തിന് മുന്നില്‍ കുമ്പിടില്ല, ഞാനാണ് ദൈവം എനിക്ക് മുമ്പില്‍ കുമ്പിടണം എന്ന് പറഞ്ഞു. എന്താണ് ഭ്രാന്തനെ പോലെ സംസാരിക്കുന്നതെന്ന് തോന്നി. പിറ്റേ ദിവസം അവന് മരിച്ചു. ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഞാന്‍ രാവിലെ എണീറ്റ് കാലില്‍ പിടിച്ച് മോനെ, ഞാന്‍ ഷൂട്ടിംഗിന് പോകുകയാണെന്ന് പറഞ്ഞു. മൃതദേഹമാണത്.
കാല് തണുത്ത് മരവിച്ചിരുന്നു. എസി ഇട്ടിട്ടുണ്ട്. അതായിരിക്കുമെന്ന് കരുതി. ഞാന്‍ ഷൂട്ടിന് പോയി. തിരിച്ച് 11 മണിക്ക് വന്നപ്പോള്‍ അവന് എഴുന്നേറ്റില്ലേ എന്ന് ചോദിച്ചു. ഇല്ല അമ്മേ, അവന് ഉറങ്ങുകയാണെന്ന് വീട്ടിലുള്ളവര്‍ പറഞ്ഞു. നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നതിനാല്‍ രാത്രി അവന് ഉറങ്ങും. അങ്ങനെ ഉറങ്ങുകയാണെന്ന് കരുതി. മൂന്ന് മണിക്ക് പാണ്ഡ്യന് സ്റ്റോര്‍സ് സീരിയലിന്റെ ഷൂട്ടിംഗിനിടെ എനിക്ക് കോള്‍ വന്നു. അമ്മേ, സന്തോഷ് മരിച്ചെന്ന് പറഞ്ഞു.
എനിക്കൊന്നും മനസിലായില്ല. താന്‍ ഉടനെ വീട്ടിലെത്തിയെന്നും ശാന്തി വില്യംസ് പറഞ്ഞു. മകന് മരിച്ചത് തനിക്ക് വലിയ ആഘാതമായെന്നും ശാന്തി പറയുന്നു. ഭര്‍ത്താവ് വില്യംസിന്റെ ചികിത്സയ്ക്ക് വേണ്ടി തന്റെ എല്ലാ സമ്പാദ്യവും വില്‍ക്കേണ്ടി വന്നെന്നും ശാന്തി വില്യംസ് തുറന്ന് പറഞ്ഞു. സ്വത്തുക്കളെല്ലാം പോയി. നാല് മക്കള്‍ മാത്രമായിരുന്നു എന്റെ സ്വത്ത്.
ഭര്‍ത്താവ് സിനിമകളെടുത്ത് നഷ്ടം വന്നു. പന്ത്രണ്ട് സിനിമകളെടുത്തതില്‍ രണ്ട് മൂന്ന് സിനിമകളാണ് വിജയിച്ചത്. ബാക്കിയെല്ലാം പരാജയപ്പെട്ടു. നഷ്ടം വന്നു. കൂടെയുണ്ടായിരുന്ന ആരും വലുതായി സപ്പോര്‍ട്ട് ചെയ്തില്ല. ചികിത്സയ്ക്ക് വേണ്ടി വില്യംസിന്റെ സുഹൃത്തുക്കള്‍ പോലും സഹായിച്ചില്ലെന്നും ശാന്തി വില്യംസ് വ്യക്തമാക്കി. ഇന്ത്യാ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.