പരസ്പരം കടിപിടികൂടി വിനായകനും സുരാജ് വെഞ്ഞാറമ്മൂടും- നായകന്മാര്ക്ക് വ്യത്യസ്തമായ ആമുഖം നല്കുന്ന ‘തെക്ക് വടക്ക്’ സിനിമയുടെ രണ്ടാമത്തെ ആമുഖ വീഡിയോ പുറത്ത്. കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായി പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന രീതിയാണ് ആമുഖ വീഡിയോകള്‍. എഞ്ചിനീയര്‍ മാധവനാകുന്ന വിനായകന്റെയും അരിമില്‍ ഉടമ ശങ്കുണ്ണിയാകുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെയും മുഖചലനമാണ് പുതിയ ആമുഖ വീഡിയോയില്‍. മുന്നില്‍ നിന്നും വശങ്ങളില് നിന്നുമുള്ള മുഖം ആദ്യ വീഡിയോയില്‍ അവതരിപ്പിച്ചു.
ആഗസ്റ്റില്‍ റിലീസ് ചെയ്യുന്ന സിനിമയുടേതായി പുതുമയുള്ള പ്രചാരണമാണ് നടക്കുന്നത്. അന്‍ജന ഫിലിപ്പിന്റേയും വി. എ ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള അന്‍ജന- വാര്‍സാണ് നിര്‍മ്മാണം. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന കഥയെ ആസ്പദമാക്കിയാണ്. മെല്വിന് ജി ബാബു, ഷമീര്‍ ഖാന്, കോട്ടയം രമേഷ്, മെറിന് ജോസ്, വിനീത് വിശ്വം, ബാലന് പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി നൂറോളം അഭിനേതാക്കള്‍ സിനിമയിലുണ്ട്.
https://www.youtube.com/watch?v=nTvKo2wfoFQss
ആര്‍ഡിഎക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി. എസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍.