ജിസ് ജോയിയുടെ സംവിധാനത്തിൽ ഒരു പൊലീസ് കഥ തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന തലവൻ എന്ന ചിത്രം ഈ വെള്ളിയാഴ്ച പ്രദർശനത്തിനെത്തും.
ഒരു കേസന്വേഷണം 2 പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലുള്ള അന്വേഷണവും അവർക്കിടയിലെ കിടമത്സരങ്ങളുമെല്ലാം കോർത്തിണക്കിയുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ബിജു മേനോനും ആസിഫ് അലിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തലവൻ ബിജു മേനോനാണോ, ആസിഫ് അലിയാണോ എന്ന സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ.
ഛായാഗ്രഹണം- ശരൺ വേലായുധൻ.
എഡിറ്റിംഗ്- സൂരജ് ഈ.എസ്.
കലാസംവിധാനം- അജയൻ മങ്ങാട്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സാഗർ.
ഗാനങ്ങൾ- ജിസ് ജോയ്.
സംഗീതം- ദീപക് ദേവ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ- ആസാദ് കണ്ണാടിക്കൽ.
അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും, സിജോ സെബാസ്റ്റ്യനും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം സെൻട്രൽപിക്ച്ചേഴ്സ്
പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്