CrimeNEWS

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്ന് കടന്നു; സംഭവം കോടതിയില്‍ ഹാജരാക്കി മടങ്ങവേ

തൃശ്ശൂര്‍: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ പരിസരത്തുനിന്നാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. തമിഴ്നാട് ആലംകുളം സ്വദേശിയാണ് ബാലമുരുകന്‍.

വെള്ളിയാഴ്ച രാത്രിയാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പെരിയ കോടതിയില്‍ ഹാജരാക്കി തമിഴ്നാട് പോലീസ് തിരികെ ഇയാളെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ എത്തിക്കുന്നതിനിടെ ആയിരുന്നു സംഭവം. ബാലമുരുകനെ വാനില്‍ ഇരുത്തി, പ്രതിയെ തിരിച്ചെത്തിച്ചിട്ടുണ്ട് എന്നറിയിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജയിലിനകത്തേക്ക് പോയപ്പോഴായിരുന്നു ഇയാള്‍ കടന്നുകളഞ്ഞത്. വാനില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ജയില്‍ വളപ്പിലേക്ക് കടന്നിരുന്നതിനാല്‍ ഈ സമയം ഇയാളെ വിലങ്ങ് ധരിപ്പിച്ചിട്ടുണ്ടായിരുന്നില്ല.

Signature-ad

ബാലമുരുകന്റെ പിന്നാലെ പോലീസും ഓടിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. നാല്‍പ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. മോഷ്ടിക്കുന്നതിനിടെ ആളുകളെ ആക്രമിക്കുന്ന രീതിയുമുണ്ടെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ത്തന്നെ പോലീസ് ബാലമുരുകന്റെ രക്ഷപ്പെടലിനെ അതീവഗൗരവത്തോടെയാണ് കാണുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ തൃശ്ശൂര്‍ നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്.

 

Back to top button
error: