ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ ചിന്നാർ മിനി ജല വൈദുതി പദ്ധതിയുടെ നിർമ്മാണം പരിസ്ഥിതി ആഘാതം പഠനം നടത്താതെയാണ് നടക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ. തുരങ്ക നിർമാണവുമായി ബന്ധപ്പെട്ടു അനിയത്രിതമായ സ്ഫോടനം പ്രദേശത്തെ ജനജീവിതത്തെ താറുമാറാക്കിയിയിരിക്കുന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായതും ഭൂമി വീണ്ടുകീറി ഗർത്തങ്ങൾ രൂപപ്പെട്ടതും കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി കെ ബീനാകുമാരി പറഞ്ഞു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പനംകുട്ടിയിലെ പവ്വർ ഹൗസ് നിർണമാണ പ്രദേശവും കമ്മിഷൻ സന്ദർശിച്ചു. ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കിയ ശേഷം മാത്രമാണ് തുരങ്ക നിർമ്മാണവും മറ്റും നടത്തേണ്ടതെന്ന് കമ്മീഷൻ വിലയിരുത്തി. ജനങ്ങളുടെ പരാതിയുമായി ബന്ധപെട്ടു കെ.എസ് ഇ ബോർഡിനോടു വിശദികരണം ആവശ്യപ്പെടുമെന്നും സർക്കാരിന്റെ ശ്രദ്ധയിലേക്ക് പ്രശ്‌നം കൊണ്ടുവരുമെന്നും കമ്മീഷൻ വ്യക്തമാക്കി.
ദുരന്ത മേഖലയിൽപെട്ട താമസക്കാരുടെ ഭൂമി മതിയായ വില നൽകി കെ എസ് ഇ ബോർഡ് ഏറ്റടുക്കാൻ തയ്യാറാകണം. ഇവിടെത്തെ താമസക്കാർ നമമാത്ര കർഷകരാണ്. നിലവിൽ ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകേണ്ടത് അപകടമേഖലയിൽ താമസിക്കുന്ന ആളുകളെ എത്രയും വേഗം ഭൂമി ഏറ്റെടുത്ത മാറ്റി താമസിപ്പിക്കാൻ നടപടി സ്വീകരിക്കാൻ ബോർഡിന് നിർദേശം നൽകുമെന്നും കമ്മീഷനംഗം വി കെ ബീനാകുമാരി വ്യക്തമാക്കി .
24 മെഗാവാട്ട് ശേഷിയുള്ള ചിന്നാർ മിനി ഹൈഡ്രോ ഇലട്രിക് പ്രൊജെറ്റിന് 2019 ലാണ് തുടക്കമിട്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് ചിലരുടെ ഭൂമി ഏറ്റെടുത്തെങ്കിലും തുരങ്കം കടന്നു പോകുന്ന പ്രദേശത്തെ ഭൂമി ഏറ്റെടുത്തിരുന്നില്ല. നിർമ്മാണം ആരംഭിച്ചതോടെ വീടുകളിലേക്ക് തുരങ്കത്തിൽ നിന്നും പറ ചില്ലുകൾ ഉരുണ്ടു വീണ് നിരന്തരം അപകടം ആരഭിച്ചോതോടെ പ്രദേശ വാസികൾ രംഗത്തുവന്നെങ്കിലും ഉഗ്രസ്ഫോടനത്തോടെയുള്ള പാറഖനനം നിർത്തി വെക്കാനോ ദുരന്ത മേഖലയിൽ ഉൾപ്പെട്ട പ്രദേശത്തെ കർഷകരുടെ ഭൂമി ഏറ്റെടുക്കാൻ കെ എസ് ഇ ബോർഡ് തയ്യാറാകാത്തതിനെത്തുടർന്ന് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് കടക്കുകയായിരുന്നു. പ്രദേശവാസികളുടെ പരാതിയെതുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ പ്രദേശം സന്ദർശിച്ചത്.