NEWS
100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ എല്ലാ ജീവനക്കാര്‍ക്കും മൂന്നു ഷിഫറ്റ്
100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് മൂന്നു ഷിഫറ്റ് എന്ന വീരകുമാര്‍ കമ്മറ്റിയുടെയും സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതിയുടെയും ശിപാര്‍ശ പരിഗണിച്ച് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി.
സംസ്ഥാനത്തെ 100-ല്‍ കൂടുതല്‍ കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും മുന്നു ഷിഫ്റ്റ് സമ്പ്രദായം(6/6/12 മണിക്കൂര്‍), ഓവര്‍ടൈം അലവന്‍സിന്(8 മണിക്കൂര്‍/ദിവസം, 48 മണിക്കൂര്‍/ആഴ്ച, 208 മണിക്കൂര്‍/മാസം എന്ന നിലയ്ക്ക് മാസത്തില്‍ 208 മണിക്കൂറില്‍ അധികരിച്ചാല്‍)അര്‍ഹതയുണ്ടെന്നാണ് നിബന്ധന. ഇതോടൊപ്പം ജീവനക്കാര്‍ക്ക് വീടുകളിലെത്താന്‍ ഗതാഗത സൗകര്യമില്ലാത്ത പക്ഷം ആശുപത്രി തലത്തില്‍ റസ്റ്റ് റൂം ലഭ്യമാക്കണമെന്ന വ്യവസ്ഥയും നടപ്പാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.