തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങുന്ന ട്രെയിനിന് എറണാകുളം വരെയുള്ള സമയത്തില്‍ മാറ്റമില്ല. എറണാകുളം ജങ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനുകളില്‍ എത്തുകയും പുറപ്പെടുകയും ചെയ്യുന്ന സമയം മാറും. മേയ് 13ാം തിയ്യതി മുതല്‍ക്ക് പുതിയ സമയം നിലവില്‍ വരും.
എറണാകുളം ജങ്ഷനില്‍ നിലവില്‍ വൈകീട്ട് 6.35-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 6.42-നാണ് എത്തുക. 6.45 സ്റ്റേഷനില്‍നിന്ന് പുറപ്പെടും.
തൃശ്ശൂർ സ്റ്റേഷനില്‍ നിലവില്‍ വൈകീട്ട് 7.40-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 7.42-നാണ് എത്തുക. 7.58ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടും.
ഷൊർണൂർ ജങ്ഷനില്‍ നിലവില്‍ വൈകീട്ട് 8.15-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 8.17-നാണ് എത്തുക. 8.32ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടും.
തിരൂർ സ്റ്റേഷനില്‍ നിലവില്‍ വൈകീട്ട് 8.52-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 8.84-നാണ് എത്തുക. 9.04ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടും.കോഴിക്കോട് സ്റ്റേഷനില്‍ നിലവില്‍ വൈകീട്ട് 9.23-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 9.25-നാണ് എത്തുക. 9.34ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടും.
കണ്ണൂർ സ്റ്റേഷനില്‍ നിലവില്‍ വൈകീട്ട് 10.24-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 10.26-നാണ് എത്തുക. 10.38ന് സ്റ്റേഷനില്‍നിന്ന് പുറപ്പെടും.
കാസർകോട് സ്റ്റേഷനില്‍ നിലവില്‍ വൈകീട്ട് 11.45-നാണ് വന്ദേഭാരത് ട്രെയിന്‍ എത്തുന്നത്. പുതിയ ടൈംടേബിള്‍ പ്രകാരം 11.48-നാണ് എത്തുക.