ഗര്‍ഭകാല ഓര്‍മ്മക്കുറിപ്പില്‍ ‘ബൈബിള്‍’ എന്ന പദം ഉപയോഗിച്ചതിന് കരീന കപൂറിന് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടീസ്.
പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഒരു അഭിഭാഷകന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്.
ബൈബിള്‍ എന്ന വാക്ക് എന്തിനാണ് തലക്കെട്ടില്‍ ഉപയോഗിച്ചതെന്ന കാര്യത്തില്‍ നടിയോട് കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. പുസ്തകത്തിന്റെ വില്‍പ്പന നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് പുസ്തകങ്ങള്‍ വില്‍ക്കുന്നവര്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.
2021-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം, 43-കാരിയായ നടിയുടെ ഗര്‍ഭകാല യാത്രയെ വിവരിക്കുകയും അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ക്കുള്ള നുറുങ്ങുകളുമാണ്.