KeralaNEWS

എസ്.എസ്.എല്‍.സി ഫലം ഇന്ന്, പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാർത്ഥികൾ

  എസ്.എസ്.എൽ.സി പരീക്ഷാ ഫലം  ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പ്രഖ്യാപിക്കും. 2023- ’24 അക്കാദമിക് വർഷത്തെ പരീക്ഷാ ഫലമാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ 11 ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നു.

ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാർത്ഥികളാണ്.
ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും ഉൾപ്പെടുന്നു.
സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു.

Signature-ad

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 ന്

2023- ’24 അക്കാദമിക് വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 9 വ്യാഴാഴ്ച നടത്തും.
കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.
ഈ വർഷം മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത്  കൃത്യമായ ആസൂത്രണത്തിന്റെയും  നിർവഹണത്തിന്റെയും
ഫലമായാണ്.
ആകെ 4,41,120 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
ഇതിൽ 2,23,736 ആൺകുട്ടികളും 2,17,384)  പെൺകുട്ടികളും ഉൾപ്പെടുന്നു.
ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് മൂല്യനിർണ്ണയം നടന്നത്.

പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയത്തിൽ മൊത്തം എഴുപത്തി ഏഴ് ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു.

ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം വിവിധ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. എസ്എസ്എല്‍സി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
http://sslcexam.kerala.gov.in http://results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
http://prd.kerala.gov.in

Back to top button
error: