അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ സ്കൂള്‍ പരീക്ഷാ ഫലത്തിലെ പിഴവ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
വിദ്യാര്‍ത്ഥിനിയായ വന്‍ഷിബെന്‍ മനീഷ്ഭായ്ക്കാണ് ഗണിതത്തിൽ 200-ല്‍ 212 മാര്‍ക്ക് ലഭിച്ചത്.പിഴവ് സംഭവിച്ചതായി പിന്നീട് കണ്ടെത്തിയതിനെ തുടര്‍ന്ന്, പുതുക്കിയ മാര്‍ക്ക് ഷീറ്റ് വിദ്യാര്‍ത്ഥിനിക്ക് നല്കി.
ഗുജറാത്തിയില്‍ 200-ല്‍ 211 മാർക്കാണ് കുട്ടിക്ക് ലഭിച്ചത്.സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.