ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്തു. അറക്കുളം പഞ്ചായത്തംഗവും അറക്കുളം സർവീസ് സഹകരണബാങ്ക് ചെയർമാനായിരുന്ന ടോമി സെബാസ്റ്റ്യൻ(56) ആണ് മരിച്ചത്.
വീടിന് സമീപത്തെ ഗോഡൗണിലാണ് ഇന്നുരാവിലെ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം ജീവനൊടുക്കാനുള്ള കാരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല.
മൂലമറ്റം ഹൈസ്കൂള്‍ ജങ്ഷനില്‍ കിഴക്കേക്കര കോളനിയിലാണ് ടോമി താമസിക്കുന്നത്. വീടിന് സമീപം തന്നെയാണ് റബർ ഡീലറായ ഇദ്ദേഹത്തിന്റെ ഗോഡൗണ്‍. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.