KeralaNEWS

പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട: തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു.തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്.
സമീപത്തെ വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ എത്തി മരുന്നു വാങ്ങി നൽകിയിരുന്നു.എന്നാൽ  ആദ്യം കിടാവും പിന്നാലെ പശുവും ചാകുകയായിരുന്നു.
ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായത്. സൂര്യ സുരേന്ദ്രൻ എന്ന 24 കാരിയുടെ മരണം അരളിപ്പൂവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവച്ചതിന് പിന്നാലെയാണ് ഇപ്പോൾ അരളിപൂവ് കഴിച്ച് പശുവും കിടാവും ചത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: