മുളവറക്കുന്ന് ബിജു ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കഠിനംകുളം ചിറ്റാറ്റുമുക്ക് തെക്കതില്‍ വീട്ടില്‍ ഷെബീർ (35) ,ഭാര്യ തിരുവനന്തപുരം വെമ്ബായം നന്നാട്ടുകാവ് റിഹാസ് മൻസിലില്‍ സുമയ്യ (30), ഇവരുടെ സുഹൃത്തായ കൊല്ലം പള്ളിത്തോട്ടം ഡിപ്പോ പുരയിടത്തില്‍ അര്‍ഷാദിന്റെ ഭാര്യ കായംകുളം വള്ളിക്കുന്നം സ്വദേശി സജീന (30) എന്നിവരാണ് മരിച്ചത്.
ഷെബീറും ഭാര്യയും ഒരാഴ്ച മുമ്ബാണ് മുട്ടയ്ക്കാവിലേക്ക് വാടയ്ക്ക് താമസിക്കാനെത്തിയത്. വെള്ളിയാഴ്ച സന്ധ്യയ്ക്ക് ഏഴോടെയായിരുന്നു അപകടം. വീടിന് സമീപത്തെ ചെളിയെടുത്ത കുളത്തില്‍ കുളിക്കാന്‍ പോകുമ്ബോള്‍ വരമ്ബിലൂടെ നടന്ന സജീന കാല്‍വഴുതി ചെളിയെടുത്ത കയത്തില്‍ അകപ്പെടുകയായിരുന്നു.
ഇവരെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഷെബീറും സുമയ്യയും വെള്ളക്കെട്ടിലെ ചെളിയില്‍ താഴ്ന്നത്.ബഹളം കേട്ട് നാട്ടുകാര്‍ ഓടി കൂടി ഷെബീറിനെയും സുമയ്യയെയും കരയ്ക്കെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏറെക്കഴിയും മുമ്ബേ മരിച്ചു. ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് സജീനയുടെ മൃതദേഹം രാത്രിപുറത്തെടുത്തത്.
മരിച്ച സജിനയും രണ്ടാം ഭർത്താവ് അർഷാദും ചേർന്നാണ് വീട് വാടകയ്ക്ക് എടുത്തത്. വാടക കരാർ തിങ്കളാഴ്ച രജിസ്റ്റർ ചെയ്യാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.ഷെബീറും സുമയ്യയും നെടുമ്ബനയിലെ വാടക വീട്ടില്‍ താമസമാക്കിയപ്പോള്‍, അവരോടൊപ്പം സജീനയും സജീനയുടെ രണ്ട് മക്കളും താമസിക്കാനെത്തി.
സുമയ്യയും സജീനയും ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതും സുഹൃത്തുക്കളായതുമെന്ന് പോലീസ് പറയുന്നു.ദുരന്തം സംഭവിക്കുമ്ബോള്‍ സജീനയുടെ മക്കളായഅല് അമീൻ, അല്‍ സിന എന്നിവർ മുട്ടയ്ക്കാവിലെ വാടക വീട്ടിലുണ്ടായിരുന്നു. മാതാവിന്റെ മരണം അറിയാതെ കുട്ടികള്‍ അയല്പക്കത്തെ വീട്ടിലാണ് കഴിഞ്ഞത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ്ന് പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഷെബീർ , സുമയ്യ ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്. കണ്ണനല്ലൂർ പോലീസ് കേസെടുത്തു.