KeralaNEWS

മേയറോട് കയര്‍ത്ത ഡ്രൈവര്‍ ചില്ലറക്കാരനല്ല, യാത്രക്കാരിയെ മുണ്ട് പൊക്കി കാണിച്ചതിന് പോലീസ് കേസെടുത്തയാള്‍, അലക്ഷ്യമായ ഡ്രൈവിങ്ങിനും കേസ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും യാത്ര ചെയ്യുകയായിരുന്ന വാഹനത്തിന് അപകടമുണ്ടാക്കുന്ന രീതിയില്‍ ബസ്സോടിച്ചെന്ന ആരോപണ വിധേനയാ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍ ചില്ലറക്കാരനല്ല.

2017ല്‍ യുവതിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.യാത്രക്കാരിയെ മുണ്ടുപൊക്കിക്കാണിച്ചെന്നായിരുന്നു പരാതി.

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ എം എല്‍ എ, മേയറുടെ ജേഷ്ഠന്‍, ജേഷ്ഠന്റെ ഭാര്യ എന്നിവര്‍ വന്ന സ്വകാര്യ വാഹനം അപകടത്തിലാക്കുന്ന രീതിയില്‍ യദു ബസ്സോടിച്ചത്. ഇതേതുടര്‍ന്ന് മേയറും ഒപ്പമുണ്ടായരുന്നവരും ബസ്സിനെ പിന്തുടരാന്‍ ശ്രമിക്കുന്നതിനിടയില്‍ സീറ്റില്‍ ഇരുന്ന് ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും പരാതിയുണ്ട്.

Signature-ad

പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍വെച്ച്‌ ബസ്സിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്താണ് ഡ്രൈവറുമായി മേയര്‍ തര്‍ക്കത്തിലായത്. അശ്ലീല ആംഗ്യത്തെക്കുറിച്ച്‌ ചോദിച്ചതോടെ ഡ്രൈവര്‍ ഇവരോട് കയര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ ലഹരി ഉപയോഗിച്ചശേഷം പാക്കറ്റ് ഇവര്‍ക്കുനേരെ വലിച്ചെറിയുന്ന ദൃശ്യവും പുറത്തുവന്നു.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷച്ചുവരികയാണ്. ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്. അലക്ഷ്യമായ ഡ്രൈവിങ്ങിനെ തുടര്‍ന്ന് നേരത്തെയും ഇയാള്‍ക്കെതിരെ കേസെുത്തിരുന്നു.

മുൻപ് തമ്ബാനൂര്‍ ആര്‍ എം എസ്സിന്റെ മുന്നില്‍ വെച്ച്‌ രണ്ട് വാഹനങ്ങളെ ഒരുമിച്ച്‌ ഇടിച്ച സംഭവത്തിലും ഇയാള്‍ നടപടി നേരിട്ടിരുന്നു.

Back to top button
error: