KeralaNEWS

മലപ്പുറത്ത് ഒരുലക്ഷം വോട്ടിന് താൻ വിജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് വി. വസീഫ്

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച്‌ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.വസീഫ്.

 മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ പിന്തുണ മലപ്പുറത്ത് നിന്ന് ലഭിച്ചതെന്നും വസീഫ് പറഞ്ഞു.

വലിയ വോട്ടിങ് ശതമാനം ഏറെ അനുകൂലമാവും. ഒരുലക്ഷംവോട്ടിന് താന്‍ വിജയിച്ചാലും അത്ഭുതപ്പെടാനില്ല. മലപ്പുറത്ത് യു.ഡി.എഫിന് ഇത്തവണ വിയര്‍ക്കേണ്ടിവന്നത് തന്നെ അതിനുദാഹരണമാണ് – വസീഫ് പറഞ്ഞു.

വളരെ ആത്മവിശ്വാസത്തോടുകൂടിത്തന്നെ മലപ്പുറത്ത് ഇടതുപക്ഷം ജയിക്കും എന്ന പ്രതീക്ഷയിലാണുള്ളത്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ ആ പ്രതീക്ഷ മണ്ഡലം നല്‍കി. വോട്ടെടുപ്പ് ദിനത്തിലും ആവേശം ചോർന്നിട്ടില്ലെന്നും വസീഫ് കൂട്ടിച്ചേർത്തു.

Back to top button
error: