CrimeNEWS

സഹോദരിയുടെ വിവാഹത്തിന് ടി.വിയും മോതിരവും സമ്മാനം നല്‍കി; ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു

ലഖ്‌നൗ: സ്വന്തം സഹോദരിക്ക് വിവാഹസമ്മാനം നല്‍കിയതിന് പിന്നാലെ യുവാവിനെ ഭാര്യയും സഹോദന്മാരും മര്‍ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കിക്ക് സമീപമുള്ള ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്രപ്രകാശ് മിശ്രയെന്ന യുവാവാണ് ഭാര്യവീട്ടുകാരുടെ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണമോതിരവും എല്‍.സി.ഡി ടിവിയുമാണ് 35 കാരനായ ചന്ദ്രപ്രകാശ് മിശ്ര സമ്മാനമായി നല്‍കിയത്. ഏപ്രില്‍ 26 നാണ് സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഭര്‍ത്താവ് സഹോദരിക്ക് സമ്മാനം നല്‍കുന്നതില്‍ ചന്ദ്രപ്രകാശിന്റെ ഭാര്യ ചാബി അസ്വസ്ഥയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കിട്ടു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ചാബി തന്റെ സഹോദരങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. ചാബിയും സഹോദരനും ചന്ദ്രപ്രകാശിനെ ഒരുമണിക്കൂറോളം വടികൊണ്ടടിക്കുകയും ഇഷ്ടിക കൊണ്ട് തലക്കടിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

Signature-ad

പരിക്കേറ്റ ഇയാളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അതേസമയം,ഭാര്യയുടെ ആക്രമണ സ്വഭാവം കാരണം ചന്ദ്രപ്രകാശ് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ചാബിയും സഹോദരന്മാരും ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

 

Back to top button
error: