Lead NewsNEWS

പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2000 കോടി രൂപയുടെ 7 പദ്ധതികൾ

പൊതു വാഹന സൗകര്യവികസനം ഉറപ്പാക്കാൻ സർക്കാർ പൊതുമേഖലാ ബസ്സുകൾക്കായി പാൻ 8000 കോടി രൂപ വകയിരുത്തി. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുറമുഖങ്ങൾക്കായി 2000 കോടി രൂപയുടെ 7 പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചു. മാത്രമല്ല യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും കൂടുതൽ കപ്പലുകൾ എത്തിക്കാനും നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. 3.05 ലക്ഷം കോടി കോടി രൂപയാണ് ഊർജ്ജ മേഖലയ്ക്കായി വകയിരുത്തിയത്.

സൗരോർജ്ജ കോർപ്പറേഷനായി 1000 കോടി രൂപയും പുനരുപയുക്ത ഊർജ വികസന ഏജൻസിയായി 1500 കോടി രൂപയും വകയിരുത്തി. വൈദ്യുതി വിതരണത്തിനായി ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്നുവർഷത്തിനകം 100 നഗരങ്ങളെ കൂടി പാചകവാതക വിതരണ ശൃംഖലയിൽ എത്തിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ജമ്മുകാശ്മീരിന് ആയി വാതക പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കും. അതേ സമയം ബജറ്റ് പ്രഖ്യാപനങ്ങൾ കിട ഓഹരി വിപണിയിൽ 930 പോയിന്റ് നിഫ്റ്റി 260 പോയിന്റ് ഉയർന്നു.

Back to top button
error: