SportsTRENDING

ഒരുപിടി നേട്ടങ്ങൾക്കരികെ സഞ്ജു സാംസൺ  

ഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ അൻപതിലധികം മൽസരങ്ങളിൽ നയിച്ചതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
ഒരു മൂന്ന് മൽസരം കൂടി രാജസ്ഥാനെ നയിച്ചാൽ ആ ഫ്രാഞ്ചൈസിയെ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ നയിച്ച ക്യാപ്റ്റനായി സഞ്ജു മാറുമെന്ന് അറിയാമോ?
ക്യാപ്റ്റൻസി വിടാം. ഐ.പി.എൽ കരിയറിൽ 4000 റൺ എന്ന മൈൽ സ്റ്റോൺ സഞ്ജു സാംസൺ മറികടന്ന വിവരം അറിഞ്ഞിരുന്നോ?
ഒരു 16 റൺ കൂടി നേടിയാൽ ഐ.പി.എൽ ഓൾ ടൈം ടോപ് സ്കോറർ ലിസ്റ്റിൽ ടോപ് 15ൽ കയറുമെന്ന് അറിയാമോ?
സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസിയെക്കുറിച്ച് അധികമാരും സംസാരിച്ച് കണ്ടിട്ടില്ല.
എട്ട് മാച്ചിൽ നിന്ന് ഏഴ് ജയങ്ങളാണ് രാജസ്ഥാന്. ആ തോറ്റ കളി പോലും ജസ്റ്റ് മിസ്സാണ് താനും. മറ്റ് ഏതെങ്കിലും ഒരു ക്യാപ്റ്റനാണെങ്കിൽ പുകഴ്ത്തലൊഴിഞ്ഞ് നേരം കാണില്ല.
മാച്ച് ഏത് സ്റ്റേജിലാണ് ഉള്ളതെന്ന് സഞ്ജുവിൻ്റെ ബോഡി ലാംഗ്വേജോ എക്സ്പ്രഷനോ കണ്ട് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. ആ കൂൾനെസിൽ സാമ്യം തോന്നിയത് ധോണിയുമായി മാത്രമാണ്.
ധോണിയോട് താരതമ്യം ചെയ്തത് കണ്ട് നീരസം തോന്നിയോ?
എങ്കിൽ അടുത്ത കാര്യം അത്രപോലും ഇഷ്ടപ്പെട്ടെന്ന് വരില്ല.
കൺസിസ്റ്റൻസി ഇല്ലെന്ന് സഞ്ജു സാംസണെ വിമർശിക്കാറുണ്ടായിരുന്നു പലരും.
ഈ ഐ.പി.എല്ലിൽ ഇതുവരെയുള്ള പെർഫോമൻസ് വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താൻ കഴിയുന്നതാണെന്ന് പറഞ്ഞാൽ അംഗീകരിക്കുമോ?
വെറുതെ വേണ്ട, സ്റ്റാറ്റസ്റ്റിക്സ് പറയാം.
ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമതുള്ള കോഹ്ലിക്ക് സഞ്ജുവിനെക്കാൾ 65 റൺ ആണ് കൂടുതലുള്ളത്.
കോഹ്ലി 379, സഞ്ജു 314
ബാറ്റിങ്ങ് ആവറേജിലേക്ക് വന്നാൽ
കോഹ്ലി 63.17, സഞ്ജു 62.80
ഇനി സ്ട്രൈക്ക് റേറ്റോ?
കോഹ്ലി 150.39, സഞ്ജു 152.42

2021 സീസണിലാണ് സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്. പിന്നാലെ 2022-ല്‍ ടീമിനെ ഐപിഎല്‍ ഫൈനലിലെത്തിക്കാനും സഞ്ജുവിനായിരുന്നു.

Back to top button
error: