ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ട സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി. എഗ്മോര്‍ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
തന്റെ കഥ ശങ്കർ മോഷ്ടിച്ചു എന്ന് ആരോപിച്ച് എഴുത്തുകാരനായ അരൂർ തമിഴ്നാടാന്‍ നൽകിയ പരാതിയിലാണ് ശങ്കർനെതിരെ നടപടി. അടൂർ തമിഴ്നാടന്‍ നൽകിയ പരാതിയിന്മേൽ ശങ്കറിനോട് പലതവണ കോടതിയിൽ ഹാജരാകണമെന്ന് അറിയിച്ചിട്ടും എത്താത്തതിനെത്തുടർന്നാണ് ഇപ്പോള്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി 19 ന് മുമ്പ് ശങ്കർ നിർബന്ധമായും കോടതിയിൽ ഹാജരാകണം എന്നാണ് അറിയിച്ചിരിക്കുന്നത്.
അരൂര്‍ തമിഴ്നാടന്‍ എഴുതിയ ”ജിഗുബ” എന്ന കഥയാണ് എന്തിരനായി മാറിയതെന്നാണ് എഴുത്തുകാരന്റെ ആരോപണം. 2010ലാണ് കേസുമായി ബന്ധപ്പെട്ട് അരൂര്‍ തമിഴ്നാടന്‍ ആദ്യമായി മദ്രാസ് ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചത്. 1996 ഏപ്രിലിൽ ഇനിയാ ഉദയം മാഗസിനിലാണ് ആദ്യമായി ജിഗുബ പ്രസിദ്ധീകരിച്ചത്.
വഞ്ചന കുറ്റവും പകർപ്പവകാശവും സംബന്ധിച്ചാണ് ശങ്കരറിനെതിരെ അരൂര്‍ തമിഴ്നാടൻ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2019ൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിരസിച്ചുകൊണ്ട് ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ശങ്കർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ശങ്കറിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. 2017 മുതൽ കേസ് കേൾക്കുന്ന എഗ്മോര്‍ മെട്രോപോളിറ്റന്‍ കോടതിയാണ് ശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രസിദ്ധീകരിച്ചത്.