Lead NewsNEWS

രാജസ്ഥാനിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ്, നഗരസഭകളിൽ വൻമുന്നേറ്റം-വീഡിയോ

രാജസ്ഥാൻ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം. ആകെ തിരഞ്ഞെടുപ്പ് നടന്നത് 3095 വാർഡുകളിലേയ്ക്ക് ആണ്. ഇതിൽ 1197 ഇടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. രണ്ടാം സ്ഥാനത്ത് ബി ജെ പിയാണ്. 1140 വാർഡുകളിൽ ബിജെപി ജയിച്ചു. 46 സീറ്റ് നേടിയ എൻസിപി ആണ് മൂന്നാം സ്ഥാനത്ത്.ആർ ഏൽ പി 13ഉം സിപിഐഎം 3ഉം ബിഎസ്പി ഒരു സീറ്റിലും വിജയിച്ചു. 634 സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു.

Signature-ad

നഗരസഭകളിലേയ്ക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആണ് നടന്നത്. 20 ജില്ലകളിൽ തിരഞ്ഞെടുപ്പ് നടന്നു. 80 മുനിസിപ്പാലിറ്റികൾ, ഒൻപത് മുനിസിപ്പൽ കൗൺസിലുകൾ, ഒരു മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയിലേക്ക് ആയിരുന്നു തെരഞ്ഞെടുപ്പ്. ഡിസംബറിൽ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ആയിരുന്നു മുൻതൂക്കം.

അന്ന് തെരഞ്ഞെടുക്കപ്പെട്ട 45 നഗരസഭകളിൽ 33 ഇടങ്ങളിലും ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിന് ലഭിച്ചു. 10 ഇടങ്ങളിൽ മാത്രമാണ് ബിജെപിക്ക് ഭരണം പിടിക്കാൻ ആയത്. രണ്ടിടങ്ങളിൽ അധ്യക്ഷ പദവിയിലെത്തിയത് സ്വതന്ത്രരാണ്.

രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഏഴിനാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. സ്വതന്ത്രരുടെ നിലപാട് നിർണ്ണായകമാണ്.

കോൺഗ്രസാണ് രാജസ്ഥാൻ ഭരിക്കുന്നത്. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാൻ പിടിച്ചെടുക്കാൻ ബിജെപി ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് ജനവിധി ബിജെപിക്ക് പ്രതികൂലമായി വന്നിരിക്കുന്നത്. കർഷക പ്രക്ഷോഭം നടക്കുന്ന നാളുകൾ ആയതിനാൽ തിരഞ്ഞെടുപ്പിൽ സമ്പൂർണമായി രാഷ്ട്രീയമായിരുന്നു പ്രതിഫലിച്ചത്.

Back to top button
error: