ഇ.വി.എം ചെക്കിംഗ് ഹാളില്‍ ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിലാണ് തര്‍ക്കം നടക്കുന്നത്. ഇ.വി.എം മെഷീന് പൂര്‍ണ്ണമായും കേടാണെന്നാണ് ഏജന്റുമാര്‍ പറയുന്നത്. എന്നാല്‍, താമര ചിഹ്നം മെഷീനില്‍ ആദ്യം കിടക്കുന്നതു കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത് എന്നാണ് വിശദീകരണം. ഇ.വി.എം പരിശോധിച്ചപ്പോള്‍ ഒര് വോട്ടു ചെയ്താലും, രണ്ട് വോട്ട് ചെയ്താലും എല്ലാം താമരയ്ക്കു തന്നെയാണ് പോകുന്നത്.
ആകെ 228 മെഷീനില്‍ 12 മെഷീനാണ് ചെക്ക് ചെയ്തത്. ഏജന്റുമാര്‍ നോക്കി നില്‍ക്കെയാണ് മെഷീന് ചെക്ക് ചെയ്തത്. ഉദ്യോഗസ്ഥര്‍ 12 മെഷീനിലും പരിശോധന നടത്തി. താമരയ്ക്ക് ഒരു വോട്ട് ചെയ്തപ്പോള്‍ വി.വി.പാറ്റില്‍ പ്രിന്റ് വരുന്നത് കൂടുതലാണ്. വോട്ട് ചെയ്തില്ലെങ്കിലും താമരയ്ക്ക് പ്രിന്റ് വരുന്നുണ്ട്. അരിവാള്‍ ചുറ്റികയ്ക്കോ, കൈപ്പത്തിക്കോ ഇത് സംഭവിക്കുന്നില്ല എന്നതാണ് അതിശയം!
ബിജെപി അറിഞ്ഞുതന്നെയാണ് വ്യാപക കൃത്രിമം നടന്നതെന്നാണ് ആക്ഷേപം.ഏജന്റുമാരുടെ ഇടപെടലാണ് ഇപ്പോള്‍ മെഷീനിന്റെ പ്രശ്നം കണ്ടെത്താന്‍ സഹായിച്ചത്. ഏപ്രില്‍ 17 ന് കാസര്‍കോട് നടന്ന മോക്ക് പോളിംഗില്‍ കുറഞ്ഞത് നാല് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെങ്കിലും (ഇവിഎം) ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ഉദ്യോഗസ്ഥര്‍ ഒരേസമയം 20 യന്ത്രങ്ങള്‍ പരീക്ഷിച്ചു. ഇവിഎമ്മുകളിലെ 10 ഓപ്ഷനുകളും ഓരോ തവണ അമര്‍ത്തിയപ്പോള്‍ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎടി) നാല് മെഷീനുകളിലായി ബിജെപിക്ക് രണ്ട് വോട്ടുകള്‍ നല്കി.എന്നാല്‍, സി.പി.എമ്മിന്റെ ചുറ്റിക, അരിവാള്‍, നക്ഷത്ര ചിഹ്നം, കോണ്‍ഗ്രസിന്റെ കൈ ചിഹ്നം എന്നിവയ്ക്കോ മോക്ക് ട്രയല്‍ സമയത്ത് അധിക വോട്ട് ലഭിച്ചില്ല. ബി.ജെ.പിയുടെ താമരയ്ക്ക് മാത്രമാണ് അധിക വോട്ട് ലഭിച്ചത്.
സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കനത്ത വിമർശനങ്ങളാണ് നടക്കുന്നത്.കേരളത്തിൽ ഇങ്ങനെയെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി എന്താകുമെന്നാണ് ചോദ്യം.ഇക്കണക്കിന് ഇന്ത്യയിലെ മൊത്തം സീറ്റും ബിജെപി നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ഭൂരിഭാഗം ജനങ്ങളും പറയുന്നത്.