KeralaNEWS

”മനസുകൊണ്ട് ഇപ്പോഴും കോണ്‍ഗ്രസുകാരന്‍; പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല”

കൊച്ചി: കോണ്‍ഗ്രസുമായി അടുക്കാന്‍ കഴിയാത്തവിധം അകല്‍ച്ചയില്ലെന്ന് കെ.വി തോമസ്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി അവസാനിച്ചിട്ടില്ല. മനസുകൊണ്ട് താന്‍ ഇപ്പോഴും കോണ്‍ഗ്രസാണെന്നും കെ.വി തോമസ് മീഡിയവണ്‍ ബിഗ് ഫൈറ്റില്‍ പങ്കെടുത്ത് പറഞ്ഞു.

”കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നന്നായി മുന്‍കൈ എടുക്കുന്ന മുഖ്യമന്ത്രിയോടൊപ്പം പ്രവര്‍ത്തിക്കുക, അതാണ് ഞാന്‍ ഇന്ന് ചെയ്യുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം ഉണ്ട്, ഈ മുന്നണിയെ നയിക്കുന്നത് കോണ്‍ഗ്രസാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശബ്ദംകൂടി പാര്‍ലമെന്റിലുണ്ടാകണം”- കെ.വി തോമസ് പറഞ്ഞു.

Back to top button
error: