IndiaNEWS

‘അപകടകാരി നായ’കളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ എന്നീ 23 ഇനം നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. കൂടിയാലോചനകള്‍ നടത്താതെയാണ് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കിയാണ് ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. എല്ലാ നായ ഉടമകളുടെയും അഭിപ്രായം അറിയാന്‍ കേന്ദ്രത്തിന് കഴിയില്ല. എന്നാല്‍ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക വെബ് സൈറ്റിലൂടെയും അഭിപ്രായം തേടാമായിരുന്നിട്ടും അതുണ്ടായില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

മനുഷ്യരെ ആക്രമിക്കുന്ന നായ ഇനങ്ങളെ നിരോധിക്കുന്നതു പരിഗണിക്കണമെന്നു ഡല്‍ഹി ഹൈക്കോടതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. പൊതുജനങ്ങളുടെയും മറ്റും അപേക്ഷയില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു 2023 ഡിസംബര്‍ 6നുള്ള ഉത്തരവ്. ഈ ഇനം നായ്ക്കളെ കൈവശം വച്ചിരിക്കുന്നവര്‍ അവയുടെ വന്ധ്യംകരണം നടത്തണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ഒ.പി.ചൗധരി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

Signature-ad

കേന്ദ്രം നിരോധിച്ച ഇനങ്ങള്‍ പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റാഫഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസിലിയേറോ, ഡോഗോ അര്‍ജന്റിനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോര്‍ബോല്‍, കാന്‍ഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേഡ് ഡോഗ്, സൗത്ത് ഏഷ്യന്‍ ഷെപ്പേഡ് ഡോഗ്, ടോണ്‍ജാക്, സര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ, അകിറ്റ, മാസ്റ്റിഫ്‌സ്, റോട്ട്വീലര്‍, ടെറിയേഴ്‌സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്, വൂള്‍ഫ് ഡോഗ്‌സ്, കനാറിയോ, അക്ബാഷ് ഡോഗ്, മോസ്‌കോ ഗാര്‍ഡ് ഡോഗ്, കെയ്ന്‍ കോര്‍സോ, ബാന്‍ഡോഗ് എന്നു വിളിക്കപ്പെടുന്ന എല്ലാ നായ ഇനങ്ങളും.

Back to top button
error: