SportsTRENDING

അവസാന പന്തില്‍ വിജയം തട്ടിപ്പറിച്ച് രാജസ്ഥാൻ 

കൊൽക്കത്ത: ഐപിഎല്ലിൽ അവിശ്വസനീയ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ ചേസ് ചെയ്ത് നേടിയത്.അവസാന പന്തിലായിരുന്നു നാടകീയ വിജയം.

 ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.ഒരു ഘട്ടത്തില്‍ കൈവിട്ടുവെന്ന് കരുതിയ മത്സരം ജോസ് ബട്‍ലറുടെ ഒറ്റയാൾ പോരാട്ടത്തിലാണ് രാജസ്ഥാൻ തിരിച്ചുപിടിച്ചത്.

 

Signature-ad

ജോസ് ബട്‍ലര്‍ 60 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഒരുക്കിയപ്പോള്‍ 13 പന്തില്‍ 26 റണ്‍സ് നേടിയ റോവ്മന്‍ പവലും 14 പന്തില്‍ 34 റണ്‍സ് നേടിയ റിയാന്‍ പരാഗും നിര്‍ണ്ണായക സംഭാവന നല്‍കി.

 

മികച്ച രീതിയിലാണ് തുടങ്ങിയെങ്കിലും രാജസ്ഥാന് ജൈസ്വാളിനെ രണ്ടാം ഓവറില്‍ നഷ്ടമായി 9 പന്തില്‍ 19 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ സഞ്ജു 12 റണ്‍സ് എടുത്തും യശ്വസി ജയ്‌സ്വാള്‍ 19 റണ്‍സ് എടുത്തും പുറത്തായി. ഹെറ്റ്‌മെയര്‍ ഡക്കായപ്പോള്‍ ജ്രുല്‍ രണ്ട് റണ്‍സെടുത്തും പുറത്തായി.

 

പത്തോവര്‍ പിന്നിടുമ്ബോള്‍ 109 റണ്‍സായിരുന്നു നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ നേടിയത്.ഇത് പതിനഞ്ചാം ഓവറായപ്പോൾ 4 വിക്കറ്റ് മാത്രം കൈവശമുണ്ടായിരുന്ന രാജസ്ഥാന് നേടേണ്ടത്  79 റണ്‍സായി മാറി.എന്നാൽ ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ജോസ് ബട്ലർ ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയപ്പോൾ അവസാന രണ്ടോവറില്‍ 28 റണ്‍സ് എന്നായി രാജസ്ഥാന്റെ ലക്ഷ്യം.

 

ഹര്‍ഷിത റാണ എറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 19 റണ്‍സ് വന്നതോടെ രാജസ്ഥാന്റെ വിജയ ലക്ഷ്യം 9 റണ്‍സായി മാറി. അവസാന  ഓവറിലെ ആദ്യ പന്തില്‍ സിക്സര്‍ നേടിയ ജോസ് ബട്ലര്‍  അടുത്ത മൂന്ന് പന്തില്‍ റൺസൊന്നും നേടാതിരുന്നപ്പോള്‍ അവസാന രണ്ട് പന്തില്‍ മൂന്ന് റണ്‍സ് വിജയ ലക്ഷ്യമായി മാറി.എന്നാൽ അഞ്ചാം പന്ത് ഡബിള്‍ നേടിയ ജോസ് അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

 

224 റണ്‍സ് ലക്ഷ്യം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ നേടിയത്.നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ 223 റണ്‍സെടുക്കുകയായിരുന്നു. 56 പന്തില്‍ 109 റണ്‍സെടുത്ത സുനില്‍ നരേയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

Back to top button
error: