പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയെ ചത്തനിലയില്‍ കണ്ടെത്തി. കൂനംപാലത്താണ് തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡില്‍ പുലിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഒരുപക്ഷേ വാഹനം ഇടിച്ചുമരിച്ചതാകാം എന്നാണ് വനംവകുപ്പ് കരുതുന്നത്. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ജീവന് നഷ്ടപ്പെടാനുള്ള യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ എന്നാണ് വനംവകുപ്പ് പറയുന്നത്.
പുലിക്ക് ഒറ്റനോട്ടത്തില്‍ മറ്റു ആരോ?ഗ്യപ്രശ്നങ്ങള്‍ ഉള്ളതായി തോന്നുന്നില്ലെന്നും വനംവകുപ്പ് പറയുന്നു. പ്രായം കുറഞ്ഞ പുലിയാണ്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ പുലിക്ക് ജീവന് നഷ്ടപ്പെടാനുള്ള കാരണം വ്യക്തമാകുകയുള്ളൂ എന്നും വനംവകുപ്പ് പറയുന്നു. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണ്. നിരവധി തവണ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആനയും പുലിയും ഇടയ്ക്കിടെ ജനവാസമേഖലയില്‍ ഇറങ്ങുന്നതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ട്.