കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്ബുഴ മച്ചിലകത്ത് എം.പി. അബ്ദുള്‍ റഹീമിന്റെ മോചനത്തിനുള്ള പണം ഇന്ന് കൈമാറും.
34 കോടി രൂപ കൈമാറാൻ നിയമതടസ്സങ്ങളില്ലെന്നും തുക 50 കോടിയില്‍ അധികമാണെങ്കില്‍ മാത്രം റിസർവ് ബാങ്കിന്റെ പ്രത്യേകാനുമതി മതിയെന്നും ആർ.ബി.ഐ അറിയിച്ചു.ഇതോടെ സൗദിയിലെ ഇന്ത്യൻ എംബസി പണം കൈമാറാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
മോചനത്തിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച കോടതി തുറക്കുമ്ബോള്‍ ആരംഭിക്കും. എംബസിവഴി ഉടൻ തുക കൈമാറും. മോചനത്തിന് മറ്റു തടസ്സങ്ങള്‍ ഉണ്ടാവില്ലെന്നാണ് കരുതുന്നത്.
അറിയാതെ സംഭവിച്ച ഒരു കൈപ്പിഴ മൂലം 18 വർഷമാണ് റഹീമിന് ജയിലില്‍ കഴിയേണ്ടിവന്നത്.റഹീമിന്റെ സഹോദരിമാർക്ക് പ്രായപൂർത്തിയാവുംവരെ വധശിക്ഷ നല്‍കരുതെന്ന സൗദിയിലെ നിയമംമൂലമാണ് ശിക്ഷ നടപ്പാക്കാൻ വൈകിയത്. 2021 നവംബറില്‍ അന്തിമവിധി വന്നു.2024 ഏപ്രിൽ 18-ന് ശിക്ഷ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.