CrimeNEWS

ജെസ്‌നയുടെ തിരോധാനത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം; ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി പിതാവ്

പത്തനംതിട്ട: മകളുടെ തിരോധാനത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നെന്ന് ജെസ്‌നയുടെ പിതാവ് ജെയിംസ്. ലൗ ജിഹാദ് അടക്കമുള്ള വര്‍ഗീയ ആരോപണങ്ങളെ തള്ളുന്നു. ജെസ്‌നയെ കാണാതായതിന്റെ ചുരുളുകള്‍ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ട്. സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ലെന്നും നല്‍കിയതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ജെയിംസ് പറഞ്ഞു.

ജെസ്‌നയെ അപായപ്പെടുത്തിയതാണ്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും 19ന് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും ജെയിംസ് വ്യക്തമാക്കി. സി.ബി.ഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നു എന്ന സാഹചര്യത്തില്‍ സമാന്തരമായി അന്വേഷണം നടത്തിയെന്നാണ് ജെസ്‌നയുടെ പിതാവ് പറയുന്നത്.

Signature-ad

ജെസ്ന ജീവിച്ചിരിപ്പില്ലെന്നാണ് പിതാവ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ല. സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം നല്‍കിയ ഹരജിയില്‍ പറയുന്നു. രഹസ്യ സ്വഭാവത്തോടെ സി.ബി.ഐ അന്വേഷിക്കാന്‍ തയ്യാറായാല്‍ വിവരം നല്‍കാമെന്നും വ്യക്തമാക്കിയിരുന്നു.

ജെസ്ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തി. ജെസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഇതിനെ കുറിച്ച് സി.ബി.?ഐ അന്വേഷണം നടത്തിയില്ല. സി.ബി.ഐ ആകെ സംശയിച്ചത് ജെസ്നയുടെ സഹപാഠിയെ മാത്രമാണെന്നും പിതാവ് ഹരജിയില്‍ പറയുന്നു. സി.ബി.ഐ ഉദ്യോഗസ്ഥനോട് 19ന് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു.

 

Back to top button
error: