കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ ഈ ഘട്ടത്തില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലായെന്ന സിം?ഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹര്‍ജി ഡിവിഷന്‍ ബഞ്ച് വെള്ളിയാഴ്ച തന്നെ പരി?ഗണിക്കണമെന്നാണ് ആവശ്യം. ഐസക്കിന് ഇളവ് നല്‍കിയത് തെറ്റായ നടപടിയാണെന്ന് ഇഡി ആരോപിച്ചു.
വേനലവധിക്ക് കോടതി പിരിയാനിരിക്കുമ്പോഴാണ് ഇഡി അപ്പീല്‍ നല്‍കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയോട് തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെടുന്നത് അനുചിതമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മസാലബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ച ഇ.ഡി.നടപടിയെ ആണ് തോമസ് ഐസകും കിഫ്ബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തത്. ‘ഇഡി കൈമാറിയ വിവരങ്ങള്‍ പരിശോധിച്ചു. പക്ഷേ നല്‍കിയ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇത് ശരിയായ ഘട്ടമാണെന്ന് തോന്നുന്നില്ല. എന്നിരുന്നാലും ചില ഇടപാടുകള്‍ക്ക് വിശദീകരണം ആവശ്യമാണ്. അത് പിന്നീടുള്ള ഘട്ടത്തില്‍ ചെയ്യാം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ അസ്വസ്ഥനാക്കുന്നത് ഉചിതമല്ലെ’ന്നായിരുന്നു കോടതി വ്യക്തമാക്കിയത്. കേസ് പരി?ഗണിച്ച ജസ്റ്റിസ് ടി.ആര്‍.രവി കേസ് മെയ് 22-ലേക്ക് മാറ്റിവെച്ചു.
എന്നാല്‍ തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് ഇഡി ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നത്. ചോദ്യം ചെയ്യല്‍ വൈകുന്നതുമൂലമാണ് കേസില്‍ കാലതാമസമുണ്ടാകുന്നത്. വിഷയത്തില്‍ ഡിവിഷന്‍ ബെഞ്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.