ന്യൂഡൽഹി: ചെന്നൈയിന്‍ എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പ്ലേ ഓഫില്‍ കടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്.സി.4-1 ന് ഈസ്‌റ്റ് ബംഗാളിനെ തോല്‍പ്പിച്ചതോടെയാണു ചെന്നൈയിന്റെ വഴി തെളിഞ്ഞത്.
22 കളികളില്‍നിന്ന് 24 പോയിന്റുമായി ഈസ്‌റ്റ് ബംഗാള്‍ സീസണ്‍ അവസാനിപ്പിച്ചു. 21 കളികളില്‍നിന്ന് 27 പോയിന്റുള്ള ചെന്നൈയിനെ മറികടക്കാന്‍ ഇനി ഒരു ടീമിനുമാകില്ല. പ്ലേ ഓഫിലെ ആറാമത്തെ ടീമാണു ചെന്നൈയിന്‍.
മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ സിറ്റി, ഒഡീഷ് എഫ്.സി., എഫ്.സി. ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നിവരാണു പ്ലേ ഓഫില്‍ കടന്ന മറ്റു ടീമുകള്‍.
ഈസ്‌റ്റ് ബംഗാള്‍, പഞ്ചാബ് എഫ്.സി., നോര്‍ത്ത്‌ഈസ്‌റ്റ് യുണൈറ്റഡ്, ബംഗളുരു, ജംഷഡ്‌പുര്‍, ഹൈദരാബാദ് എന്നിവര്‍ മടങ്ങി.
21 കളികളില്‍നിന്ന് എട്ട് പോയിന്റ് മാത്രം നേടിയ ഹൈദരാബാദാണ് ഏറ്റവും പിന്നിൽ. 11-ാം സ്‌ഥാനത്തുള്ള ജംഷഡ്‌പുരിന് 22 കളികളിലായി 21 പോയിന്റാണ്. 21 കളികളില്‍നിന്ന് 22 പോയിന്റുള്ള മുന്‍ ചാമ്ബ്യന്‍ ബംഗളുരു എഫ്.സിയാണു പത്താം സ്‌ഥാനത്ത്.22 കളികളില്‍നിന്ന് 24 പോയിന്റ് നേടിയ പഞ്ചാബ് എട്ടാം സ്‌ഥാനത്താണ്.