KeralaNEWS

ലോകത്തെ 37 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നമ്മുടെ കൊച്ചിയും

കൊച്ചി: ബ്രസീല്‍, പോർച്ചുഗല്‍, സ്പെയ്ൻ, ഇറ്റലി.. ലോക വിനോദസഞ്ചാരത്തിലെ ഈ വലിയ പേരുകള്‍ക്കൊപ്പം ഇതാ നമ്മുടെ  കൊച്ചിയും.
ലോകത്തെ 37 വിനോദസഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തിയ സസ്റ്റൈനബിളിറ്റി ലീഡേഴ്സ് ഇയർബുക്കിന്റെ താളിലാണ് കൊച്ചിയും ഉള്‍പ്പെട്ടിരിക്കുന്നത്.
 സൗരോർജമുള്‍പ്പെടെയുള്ള പരമ്ബരാഗത ഊർജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഗതാഗതസംവിധാനങ്ങള്‍ ഏർപ്പെടുത്താൻ തുടങ്ങിയതാണ് വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള അംഗീകാരം കൊച്ചിയെ തേടിയെത്താൻ കാരണമായത്.

കൊച്ചിയിലെ സോളാർ-ഇലക്‌ട്രിക് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള പരമ്ബരാഗത ഊർജസ്രോതസുകള്‍ ഉപയോഗിച്ചുള്ള ഗതാഗതവും കണക്കാക്കിയിരിക്കുന്നത്. കൊച്ചിയില്‍ രണ്ടുദിവസം മുൻപാണ് സംസ്ഥാന ജലഗതാഗതവകുപ്പിന്റെ സൗരോർജ ടൂറിസ്റ്റ് ബോട്ടായ ഇന്ദ്ര സർവിസ് തുടങ്ങിയത്. രാജ്യത്ത തന്നെ ഏറ്റവും നീളമേറിയസോളാർ ക്രൂസ് ബോട്ടാണ് ഇന്ദ്ര. ജലഗതാഗത വകുപ്പ് ആകെയുള്ളതിന്റെ പകുതിയോളം ബോട്ടുകളും സൗരോർജത്തിലേക്ക് മാറ്റുന്നതിനുള്ള പണിപ്പുരയിലാണ്. ഇതിലേറെയും കൊച്ചിയിലായിരിക്കും സർവീസ് നടത്തുക. സമാനമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ (കെ.എസ്.ഐ.എൻ.സി.) സൂര്യാംശു എന്ന സോളാർ ബോട്ടും കൊച്ചിയി ലെ വിനോദസഞ്ചാര രംഗത്തുണ്ട്.

 

Signature-ad

ഇതിനെല്ലാം പുറമേ കൊച്ചിയുടെ ജലഗതാഗതത്തിന്റെ മുഖംതന്നെ മാറ്റുന്ന വാട്ടർ മെട്രോയുടെ ബോട്ടുകളെല്ലാം ബാറ്ററിയില്‍ ഓടുന്ന ഇലക്‌ട്രിക് ബോട്ടുകളാണെന്ന പ്രത്യേകതയുമുണ്ട്. ഒരു വർഷത്തിനുള്ളില്‍ അഞ്ചു റൂട്ടുകളിലായി 13 ബോട്ടുകളാണിപ്പോള്‍ സർവീസ് നടത്തുന്നത്. ഒരു വർഷത്തിനുള്ളില്‍ 18.36 ലക്ഷം പേരാണ് ഈ ബോട്ടുകളില്‍ യാത്ര ചെയ്തത്. ഇതില്‍ നല്ലൊരു ശതമാനം വിനോദ സഞ്ചാരികളാണെന്ന പ്രത്യേകതയുമുണ്ട്. സി.എൻ.ജി. ബസുകളും ഓട്ടോറിക്ഷകളും കൊച്ചി നഗരഗതാഗതത്തിന്റെ ഭാഗമാണിപ്പോള്‍.

 

കൊച്ചി വിമാനത്താവളത്തില്‍ നിന്നും ആലുവ മെട്രോ സ്റ്റേഷനിലേക്ക് പവൻ ദൂത് എന്ന പേരില്‍ ഇലക്‌ട്രിക്ക് ബസ് സർവിസും നടത്തുന്നുണ്ട്.ഇന്ത്യയില്‍നിന്ന് കൊച്ചിക്ക് പുറമേ സ്ത്രീകളുടെ ശാക്തീകരണം ഗ്രാമീണ വിനോദസഞ്ചാരത്തിലൂടെ സാധ്യമാക്കുന്നതിന് മധ്യപ്രദേശും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Back to top button
error: