രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പുതിയൊരു വാക്സിൻ കൂടി പരീക്ഷിക്കുകയാണ് പൂനയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. നോവാവാക്സ്
കമ്പനിയുടെ വാക്സിനാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. നിലവിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൃഷിയിലും ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിനും ആണ് രാജ്യത്ത് കുത്തിവെപ്പിനായി ഉപയോഗിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് ഡ്രഗ് കൺട്രോളർക്ക് അപേക്ഷ നൽകിയിരുന്നുവെന്നും ഇന്ത്യയിലെ പരീക്ഷണത്തിന് ഉടൻ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല പറഞ്ഞു.
യുകെയിലെ പരീക്ഷണങ്ങളിൽ നോവാവാക്സ് 89.32 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഈ വാക്സിനും പരീക്ഷിക്കാൻ ഒരുങ്ങുന്നത്. 18നും 84 നും ഇടയിൽ പ്രായമുള്ള 15000 പേരിലാണ് യുകെ നോവാവാക്സിന്റെ ട്രയൽ നടത്തിയത്.