അമൃത്സർ: വോട്ട് ചോദിച്ച് ബിജെപിക്കാർ തങ്ങളുടെ ഗ്രാമങ്ങളില്‍ കാലു കുത്തരുതെന്ന് പഞ്ചാബിലെ കർഷകർ.
പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായാണ് തങ്ങളുടെ നയം കർഷകർ വ്യക്തമാക്കിയത്.
സ്ഥാനാർത്ഥികള്‍ വോട്ട് ചോദിച്ചെത്തുന്ന വഴികള്‍ അടച്ചാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്. ജൂണ്‍ 1 നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുക.
സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ . തങ്ങളുടെ ഗ്രാമങ്ങളിലേക്കുള്ള പ്രധാന വഴികള്‍ അടച്ചുകൊണ്ടാണ് കർഷകർ പ്രതിഷേധിച്ചത്. ശംഭു, കനൗരി തുടങ്ങിയ ഗ്രാമങ്ങളുടെ അതിർത്തികൾ അടച്ചാണ് കർഷക പ്രതിക്ഷേധം.