IndiaNEWS

മോദി ഗ്യാരണ്ടിയുമായി വീണ്ടും ബിജെപി; കുറെ കണ്ടിട്ടുണ്ടെന്ന് ജനങ്ങൾ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മോദി ഗ്യാരണ്ടിയുമായി എത്തിയ ബിജെപിയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ.

അമ്പത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ്  മോദിയുടെ പഴയ  ഗ്യാരണ്ടികൾ നിറവേറ്റുന്നതും കാത്തെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

 
‘കള്ളപ്പണം ചുട്ടെരിച്ച് വളമാക്കി മോദിജിയുടെ സർക്കാർ കൊയ്തെടുത്ത ഫലങ്ങൾ തങ്ങൾക്ക് കൂടി കിട്ടുമെന്ന പ്രതീക്ഷയിൽ
അമ്പത് ദിവസമല്ല, കഴിഞ്ഞ പത്ത് വർഷങ്ങളായി ജനം കാത്തിരിക്കുകയാണ്.
എട്ട് കൊല്ലം മുമ്പ് ഒരു നവംബർ രാത്രിയിൽ മോദിജി നടത്തിയ മിന്നൽപ്രഹരത്തിൽ കാട്ടുതീയിലെന്ന പോലെ കള്ളപ്പണം വെന്തെരിഞ്ഞ് ചാമ്പലായത് ദേശക്കാർ കണ്ടു നിന്നത് ഉന്മാദത്തോടടുത്ത ഉൾപ്പുളകത്തോടെയായിരുന്നു.

ആ ദിനങ്ങളിൽ എ.ടി.എമ്മിന് മുന്നിൽ പകലന്തിയോളം ക്യൂ നിന്ന നാട്ടുകാരെ പ്രചോദിപ്പിച്ചത് കള്ളപ്പണക്കാരുടെ ദാരുണമായ തകർച്ചയും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരാനിരിക്കുന്ന 15 ലക്ഷം രൂപയുമായിരുന്നു എന്നതും രഹസ്യമല്ല. കള്ളപ്പണക്കാരുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതിനു ശേഷം അഞ്ച് ദിവസം കഴിഞ്ഞ് 2016 നവംബർ 13-ന് ഗോവയിൽവെച്ച് വികാരാധീനനായി കണ്ഠമിടറിക്കൊണ്ട് മോദിജി നടത്തിയ പ്രസംഗം ഓർമ്മിയില്ലേ!

Signature-ad

”വെറും 50 ദിവസമാണ് ഞാൻ ആവശ്യപ്പെടുന്നത്. ഡിസംബർ 30-ന് ശേഷവും പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെങ്കിൽ രാജ്യം തീരുമാനിക്കുന്ന ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറാണ്.”

 

കാര്യങ്ങൾ ശരിയായില്ലെങ്കിൽ തന്നെ പച്ചയ്ക്ക് കത്തിച്ചോളൂ എന്ന് മോദിജി പറഞ്ഞതായി ചില നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്.
 പക്ഷേ, ഏതു കാത്തിരിപ്പിനും ഒരവസാനമുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവൻ വരും എന്ന് പറഞ്ഞ് അനന്തമായി കാത്തിരിക്കാൻ ഭക്തർക്കും ബുദ്ധിജീവികൾക്കും മാത്രമേ കഴിയൂ’  എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയ ആക്ഷേപം.
കഴിഞ്ഞ പത്തു വർഷത്തെ ബിജെപി ഭരണത്തിൽ ഇന്ത്യയിൽ സുരക്ഷിതമായത് പശു മാത്രമാണെന്നും സോഷ്യൽ മീഡിയ പറയുന്നു

‘കഴിഞ്ഞ പത്തുവർഷമായി ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായി ജീവിക്കുന്നത് ആരാകും ? യാതൊരു സംശയവുമില്ല, അത് പശുവാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കു ചെയ്യാൻ സാധിക്കാത്ത കാര്യങ്ങള്‍ പശുവിന് ചെയ്യാൻ കഴിയും.

റോഡുകളില്‍ വാഹനങ്ങള്‍ വന്ന് നിറയുന്ന ഓഫീസ് സമയത്ത്, നടുറോഡില്‍ ചെന്നുനിന്ന് ചെവിയാട്ടാൻ പശുവിന് കഴിയും.ആരും പശുവിനെ തൊടാൻ ധൈര്യപ്പെടില്ല. പശു റോഡില്‍നിന്ന് സ്വമേധാ നടന്നുപോകുന്നതുവരെ എല്ലാ വാഹനങ്ങളും കാത്തിരിക്കണം. മനുഷ്യനെ കൊല്ലാം. പക്ഷേ, പശുവിനെ തൊടാൻപോലും പാടില്ല. തൊട്ടാല്‍ കലാപമുണ്ടാകും. മനുഷ്യക്കുഞ്ഞുങ്ങള്‍ വിശന്ന് ഒരു തുണ്ടു ചപ്പാത്തിക്കായി ഇരന്ന് നടക്കുമ്ബോള്‍ പശുക്കള്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു. പശുവിന് ആഹാരം നല്‍കിയാല്‍, സംരക്ഷിച്ചാല്‍, പൂജിച്ചാല്‍ രാജ്യത്തെ മുഴുവൻ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും എന്ന് വിശ്വസിക്കുന്നവരുമുണ്ട്.

അതുപോലുള്ള ഒരു ഭ്രമകല്പനയിതാ ഗുജറാത്തിലെ ഒരു ന്യായാധിപൻ വിശ്വസിക്കുന്നു, ഗോവധം അവസാനിച്ചാല്‍ ലോകത്തെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന്. പശുക്കടത്തിന് അറസ്റ്റിലായ മുഹമ്മദ് അമീന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ടാണ് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി സമീർ വിനോദ് ചന്ദ്ര വ്യാസിന്റെ ഈ പരാമാർശം. ലോകത്തിലെ പ്രശ്നങ്ങളുടെ മുഴുവൻ കാരണവും ഗോവധമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

 

”പശുവിന്റെ ഒരു തുള്ളി രക്തം വീഴാത്ത ദിവസം ഭൂമിയിലെ പ്രശ്നങ്ങള്‍ മുഴുവൻ അവസാനിക്കും. മനുഷ്യരില്‍ കോപം വർധിക്കുന്നത് പശുക്കളെ കൊല്ലുന്നതിനാലാണ്. പശുക്കളുടെ സന്തോഷം നഷ്ടമാകുമ്ബോള്‍ സമ്ബത്തും സ്വത്തും നഷ്ടമാകും.” -ന്യായാധിപൻ പറയുന്നു.

 

എന്തുകൊണ്ടാണ് ആയിരം കോടി ചെലവഴിച്ച്‌ ഒരു പശുവിന്റെ പ്രതിമ ഗുജറാത്തില്‍ നിർമിക്കാത്തത്?.പശുവിന് വോട്ടില്ല എന്നതുതന്നെയാണ് അതിന്റെ ഉത്തരം !

Back to top button
error: