കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര,തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ബിജെപി എട്ടുനിലയില്‍ പൊട്ടുമെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള സർവ സർവേകളിലും പറയുന്നത്.വടക്കു കിഴക്കൻ മേഖല മണിപ്പൂർ കലാപത്തിൻ്റെയും പൗരത്വ നിയമത്തിൻ്റെയും പാശ്ചാത്തലത്തില്‍ ബിജെപിക്ക് അനുകൂലമാകുമോ എന്നതും ഇക്കുറി സംശയമാണ്.
ഇതിന് പുറമെ കെജ്രിവാളിന്റെ അറസ്റ്റും ജയില്‍വാസവും ഡല്‍ഹിയിലും ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലും ബി.ജെ.പി.യെ പ്രതികൂല ചർച്ചകളിലേക്കാണ് വലിച്ചിറക്കിയിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടുമ്ബോള്‍ത്തന്നെ കെജ്രിവാള് രാജിവെക്കുമെന്ന ധാരണയും തെറ്റി. ജയിലിലും നേതൃത്വം തുടരാനുള്ള കെജ്രിവാളിന്റെ തീരുമാനം ആം ആദ്മി പാർട്ടിയുടെ പോരാട്ടവീര്യത്തെ ആളിക്കത്തിക്കുകയും ഇതിനകം വൈകാരിക ചർച്ചകള്‍ക്ക് ഇടംതുറക്കുകയും ചെയ്തിട്ടുണ്ട്.അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് കണ്ടത്.
തന്നെയുമല്ല, ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥികളില്‍ നാലില്‍ ഒരാള്‍ മറ്റ് പാർട്ടികളിൽ നിന്ന് വിട്ടുവന്നവരാണ്.ഇത്തരത്തില്‍ കൂറുമാറിയെത്തിയവരിലേറെയും കോണ്‍ഗ്രസില്‍ നിന്നാണ്.എന്നാല്‍ പാർട്ടി പ്രവർത്തകരെ ഒഴിവാക്കി സ്വന്തം നേട്ടം മാത്രം ലക്ഷ്യംവെച്ച് വന്നവരെ സ്ഥാനാർഥിയാക്കിയതില്‍ ബിജെപിക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.പലയിടത്തും കാലുവാരൽ നടക്കുമെന്നുതന്നെയാണ് റിപ്പോർട്ടുകൾ.ഇതിന് പിന്നാലെയാണ് കാര്‍ഷികപ്രതിസന്ധിയും കർഷക സമരവും തൊഴിലില്ലായ്മയും ജലദൗര്‍ലഭ്യവും തിരഞ്ഞെടുപ്പ് ബോണ്ടും അഗ്നിവീര്‍ പോലുള്ള കേന്ദ്രതീരുമാനങ്ങളും തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി ഉയർന്നുവന്നിരിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ ഉത്തർപ്രദേശ്, ബീഹാർ, ഗുജറാത്ത് , മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന സീറ്റുകളാകും ബിജെപിയുടെ ഇത്തവണത്തെ ഭാവി നിർണയിക്കുക.ബിഹാറിൽ 40 ലോക്സഭാ സീറ്റുകളാണുള്ളത്.ഇവിടെ ബിജെപി 17 സീറ്റുകളിൽ മത്സരിക്കും.സംസ്ഥാനത്തെ ഏറ്റവും വലിയ സഖ്യകക്ഷിയായ ജനതാദൾ (യു) 16 സീറ്റുകളിലും ചിരാഗ് പാസ്വാൻ്റെ നേതൃത്വത്തിലുള്ള പാർട്ടി (രാം വിലാസ്) അഞ്ച് സീറ്റുകളിലും ഹിന്ദുസ്ഥാനി അവാം മോർച്ചയും (എച്ച്എഎം), രാഷ്ട്രീയ ലോക് മോർച്ചയും (ആർഎൽഎം) ഓരോ സീറ്റിലും മത്സരിക്കും.
ഉത്തർപ്രദേശില്‍ 80 സീറ്റുകളാണുള്ളത്.മധ്യപ്രദേശില്‍