തിരുവനന്തപുരം: അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘എന്‍എസ്എസിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയില്‍പ്പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു വോട്ട് ചെയ്യാം. വോട്ട് ചെയ്യുന്നതില്‍ ജാതിയോ മതമോ ഇല്ല. ഈ വക കാര്യങ്ങളില്‍ ഒന്നും എന്‍എസ്എസ് ഇടപെടുന്നില്ല.ഓരോ വ്യക്തിയും അവരുടെ മനസാക്ഷിക്ക് അനുസരിച്ചു വോട്ടു ചെയ്യുന്നതിനോടു തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും’ സുകുമാരന്‍ നായര്‍ പറഞ്ഞു.